India

ഇനി ശത്രുക്കൾക്കെതിരെ കടലിലും പ്രതിരോധം തീർക്കും; ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ഐഎൻഎസ് വേല

മുംബൈ: കടലിൽ പ്രതിരോധം തീർക്കാൻ ഇന്ത്യ നാവിക സേനയ്ക്ക് (Indian Navy) പുതിയ മുങ്ങിക്കപ്പൽ. നാവികസേനയുടെ 4-ാം സ്‌കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് വേല ഇനി സേനയുടെ ഭാഗം. മുംബൈ തുറമുഖത്ത് രാവിലെ നടന്ന ചടങ്ങിൽ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗാണ് ഐ.എൻ.എസ് വേല കമ്മീഷൻ ചെയ്തത്. അന്തർവാഹിനികളിൽ ഏറ്റവും പ്രഹരശേഷിയുള്ളതും വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാകുന്നതാണ് വേലയുടെ പ്രത്യേകതയെന്ന് അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു.

ഐ.എൻ.എസ് വേല എന്ന 1973ലെ അന്തർവാഹിനിയുടെ പുതിയ തലമുറ അന്തർവാഹിനി അതേ പേരിലാണ് വീണ്ടും സമുദ്രസുരക്ഷയുടെ ഭാഗമായത്. ഇന്ത്യൻ നാവികസേനയും ഫ്രഞ്ച് നാവികസേനയും സംയുക്തമായി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന പ്രോജക്ട്-75 ന്റെ ഏറ്റവും മികച്ച നാലാമത്തെ ദൗത്യവും വിജയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സമുദ്രസുരക്ഷാ മേഖലയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പാകത്തിനാണ് വേലയുടെ രൂപകൽപ്പനയെന്നും സിംഗ് പറഞ്ഞു. മസഗാവ് ഷിപ്പ്യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. 2019ൽ നിർമ്മാണം പൂർത്തിയാക്കിയ വേല രണ്ടുവർഷമായി നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് നാവികസേനയ്‌ക്ക് കൈമാറിയത്. പ്രോജക്ട് 75ന്റെ ഭാഗമായിട്ടാണ് ഐ.എൻ.എസ് വേല നിർമ്മിക്കപ്പെട്ടത്. ആറ് അന്തർവാഹിനികളാണ് ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്നത്.

സമുദ്ര പ്രതിരോധ ശേഷിയുള്ള വേല ഉപരിതലത്തിലെത്തി പോരാടാനും കടലിനടിയിൽ പോരാടാനും ഒരു പോലെ ക്ഷമതയുള്ള അന്തർവാഹിനിയാണ്. ശത്രുസേനകളുടെ സമുദ്രാന്തര രഹസ്യങ്ങൾ കണ്ടെത്താനും മൈനുകൾ സ്ഥാപിക്കാനും സമുദ്രത്തിലെ നിരീക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാനാകുന്ന അന്തർവാഹിനിയാണ് വേലയെന്നും നാവിക സേന പറഞ്ഞു. നാവികസേനയ്‌ക്ക് ഇതേ വിഭാഗത്തിൽ കൽവരി, ഖണ്ഡേരി, കരൻജി എന്നീ അന്തർവാഹി നികൾ നിലവിൽ ശക്തമായ കാവലായി സമുദ്രത്തിലുണ്ട്. 1973 ആഗസ്റ്റ് 31നാണ് ഐ.എൻ.എസ് വേലയെന്ന ആദ്യ അന്തർവാഹിനി നാവികസേനയ്‌ക്കായി സമുദ്രത്തിലിറങ്ങിയത്. 37 വർഷത്തെ സേവനത്തിന് ശേഷമാണ് 2010 ജൂൺ 25ന് ആ യുദ്ധ അന്തർവാഹിനി ഡീകമ്മീഷൻ ചെയ്തത്.

പ്രത്യേകതകൾ

  • നീളം – 67.5 മീറ്റർ, പൊക്കം – 12.3 മീറ്റർ, ഭാരം – 1565 ടൺ
  • ചൈനയുടെ വർധിക്കുന്ന നാവിക കരുത്തിനുള്ള ഇന്ത്യൻ മറുപടിയാകും സ്കോർപീൻ കുടുംബത്തിലെ ഈ നാലാമൻ. ശബ്ദത്തിന്റെ തോത് വളരെ കുറഞ്ഞ ഇവയെ ശത്രുക്കൾക്കു കണ്ടുപിടിക്കാൻ പാടാണ്. തീർത്തും ജലജന്യമായ ആകാരവും ഇക്കാര്യത്തിൽ വേലയ്ക്കു സഹായമേകും.
  • വെള്ളത്തിനടിയിലും ജലോപരിതലത്തിലും ശത്രുക്കപ്പലുകളെയും ജലവാഹനങ്ങളെയും തകർക്കാൻ വേലയ്ക്ക് മികവു കൂടും. ടോർപി‍ഡോ, കപ്പൽവേധ മിസൈലുകൾ വേലയിൽ നിന്നു തൊടുക്കാം. നിർമാണം ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
Anandhu Ajitha

Recent Posts

ഹിന്ദി തെരിയാത് പോടാ എന്ന ടീ-ഷർട്ടുമിട്ട് ഞങ്ങളുടെ സ്‌കൂളിൽ ഹിന്ദി പഠിപ്പിക്കാം വാടാ !!!

2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…

25 minutes ago

ശ്വാസതടസ്സം! സോണിയ ഗാന്ധിയെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ആരോഗ്യനില തൃപ്തികരം

ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…

44 minutes ago

ഭാരതത്തിന് നഷ്ടമായ വൻകര !! മുരുക ഭഗവാന്റെ കുമരി കണ്ഡം

ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…

2 hours ago

അന്യഗ്രഹ ജീവികൾക്ക് ഭൂമിയിലെത്താനുള്ള വഴി !! 52 വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു സിഗ്നൽ

മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…

2 hours ago

പേടിക്കാതെ പിന്നെന്ത് ചെയ്യും ! മുഖംമൂടി ഇനി കടയിൽ കയറ്റില്ലെന്ന് വ്യാപാരികൾ

മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…

3 hours ago

ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന് അമേരിക്ക ! അത് മനസ്സിൽ വച്ചാൽമതിയെന്ന് ഡെന്മാർക്ക്

അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…

3 hours ago