Kerala

“ഷിജുഖാൻ ഒരു തെറ്റും ചെയ്തിട്ടില്ല”; ഉരുണ്ടുകളിച്ച് ആനാവൂർ നാഗപ്പൻ; നിയമയുദ്ധം മുന്നോട്ട് കൊണ്ടുപോകാൻ അനുപമ

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ (Anupama Child Missing Case) കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ ഉരുണ്ടുകളിച്ച് സിപിഎം. സംഭവത്തിൽ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുന്ന ന്യായീകരണ വാദങ്ങളുമായി എത്തിയിരിക്കുകയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ . ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയും വരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.അതേസമയം അമ്മയ്‌ക്ക് കുഞ്ഞിനെ കിട്ടണം. അത് കുഞ്ഞിന്റെയും അമ്മയുടെയും അവകാശമാണ്. അത് തന്നെയാണ് പാർട്ടിയുടെയും നിലപാട്. അതിന്റെ ഭാഗമായി തന്നെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. അനുപമയുടെ വിഷയത്തിൽ കുടുംബകോടതിയിൽ വിധി ഉണ്ടായിട്ടുണ്ട്. അതിൽ ശിശുക്ഷേമ സമിതിക്കെതിരെ വിമർശനം ഉണ്ടായിട്ടില്ല. ശിശു ക്ഷേമ സമിതി തെറ്റ് ചെയ്തതായും പരാമർശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആനാവൂർ നാഗപ്പന്റെ ന്യായീകരണം ഇങ്ങനെ:

“ഷിജുഖാൻ തെറ്റ് ചെയ്തതായി പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ല. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയതായും അറിവില്ല. അന്വേഷണ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ആയി മാദ്ധ്യമങ്ങൾ നൽകിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യഥാർത്ഥ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നടപടി പരിഗണിക്കാമെന്നും” ആനാവൂർ നാഗപ്പൻ പറഞ്ഞു.

എന്നാൽ വിഷയത്തിൽ മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സംഭവം വ്യക്തമായി അന്വേഷിച്ച ശേഷമേ നടപടി എടുക്കാൻ സാധിക്കുകയുള്ളു. അനുപമയുടെ ആരോപണത്തിന് പിന്നാലെ പോകാനില്ല. ആരെങ്കിലും പറഞ്ഞത് കൊണ്ടോ സമരം ചെയ്തത് കൊണ്ടോ ആർക്കെതിരേയും നടപടി സ്വീകരിക്കാൻ പാർട്ടി തയ്യാറല്ല. അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയല്ല. അതിൽ ശിശു ക്ഷേമ സമിതിക്കു തെറ്റ് പറ്റി എന്നാണെങ്കിൽ നടപടി ആലോചിക്കാം. നിലവിൽ ഷിജുഖാനെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

എന്നാൽ ഇതിനെതിരെ രൂക്ഷപ്രതികരണവുമായാണ് അനുപമ രംഗത്തെത്തിയത്. തെറ്റില്‍ പങ്കുള്ളതുകൊണ്ടാണ് ഷിജുഖാനെ ആനാവൂര്‍ സംരക്ഷിക്കുന്നതെന്നാണ് അനുപമ പറഞ്ഞത്. അതേസമയം ഞ്ഞിനെ ദത്തു നൽകിയ കേസിൽ സമര രീതി മാറുമെങ്കിലും പോരാട്ടം തുടരുമെന്നും അവർ ചൂണ്ടിക്കാട്ടി. കൂടിയാലോചനകള്‍ക്കുശേഷം സമര രീതി തീരുമാനിക്കുമെന്നും, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കാനുള്ള സിപിഎം നിലപാടിനെക്കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും അനുപമ വ്യക്തമാക്കി.

admin

Recent Posts

കോൺഗ്രസിന്റെ കള്ളം കൈയ്യോടെ പൊളിച്ചടുക്കി ബിജെപി

മോദിയുടെ വിമർശനം ശരി തന്നെ ; കോൺഗ്രസ് പരിഗണന നൽകിയിരുന്നത് മുസ്ലിങ്ങൾക്ക് ; വീഡിയോ കാണാം...

56 mins ago

അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാൻ ! മറ്റ് ചികിത്സകളുടെ ആവശ്യമില്ല ; ആം ആദ്മി പാർട്ടിയുടെ കള്ളപ്രചാരണം പൊളിച്ചടുക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. പ്രമേഹമുള്ളതിനാൽ ഇൻസുലിനും പതിവായി കഴിക്കുന്ന മറ്റ് മരുന്നുകളും…

1 hour ago

മോദിയുടെ ഭരണത്തില്‍ സ്ത്രീകള്‍ എന്തുകൊണ്ട് കൂടുതലായി വോട്ടു ചെയ്യാന്‍ എത്തുന്നു |അഡ്വ. ജി അഞ്ജന ദേവി

വികസനം എന്നത് പ്രത്യക്ഷമായി കാണുന്നു എന്നതാണ് മോഡിയുടെ ഗ്യാരണ്ടി. വികസനമാണ് മുഖ്യവിഷയമൈന്ന് ഭരണകക്ഷി പ്രഖ്യാപിക്കുമ്പോള്‍ അവരുടെ പ്രകടനത്തിലുള്ള ആത്മവിശ്വാസമാണ് കാണുന്നത്

1 hour ago

“നരേന്ദ്രമോദി കരിമൂർഖൻ” ; അധികാരത്തിലെത്തിയാൽ തിരിഞ്ഞുകൊത്തും ; പ്രധാനമന്ത്രിയെയും ബിജെപിയെയും അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയെ അവഹേളിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കരിമൂർഖനോട് ഉപമിച്ചാണ് രേവന്ത് റെഡ്ഡി മോദിയെ…

2 hours ago

കേന്ദ്രം ബിജെപി ഭരിക്കുന്നതിന്റെ രാഷ്ട്രീയ നേട്ടം എല്‍ഡിഎഫ് കൊയ്യുന്നു | യുവരാജ് ഗോകുല്‍

കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാഹുല്‍ - പിണറായി കലഹം തീരും. അതു കേരള സ്‌പെഷ്യല്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി സിപിഎം അണികള്‍…

2 hours ago

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ‘ അടിതെറ്റി’ ! കാൽ വഴുതി വീണ് മമത ബാനർജി ; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ…

2 hours ago