Monday, May 6, 2024
spot_img

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകരാൻ ഐഎൻഎസ് വിശാഖപട്ടണം; രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

മുംബൈ:രാജ്യത്തിന്റെ സമുദ്ര സുരക്ഷാ രംഗത്ത് വന്‍ കുതിപ്പു നല്‍കുന്ന നാവികസേനയുടെ പ്രോജക്ട് 15 ബിയുടെ ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു.

മുംബൈയിലെ നാവിക സേനാ ആസ്ഥാനത്തായിരുന്നു ചടങ്ങ്. ആത്മ നിർഭർ ഭാരതിനുള്ള ഉത്തരമാണ് ഐഎൻഎസ് വിശാഖപട്ടണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്തതോടെ അത്യാധുനിക യുദ്ധ കപ്പലുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 163 മീറ്റർ നീളവും 7400 ടൺ ഭാരമുള്ള കപ്പലിൽ ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകള വഹിക്കാനുമാകും. രാസ,ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐഎൻഎസ് വിശാഖപട്ടണം പ്രവർത്തിക്കും.

അതേസമയം നാവികസേനയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലുകളിൽ ഏറ്റവും വലുതെന്ന വിശേഷണവും വിശാഖപട്ടണത്തിന് സ്വന്തമാണ്. അതേസമയം മോര്‍മുഗാവോ, ഇംഫാല്‍, സൂറത്ത് എന്നിവയാണ് വിശാഖപട്ടണം ക്ലാസില്‍ ഇനി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കപ്പലുകള്‍.

Related Articles

Latest Articles