ദില്ലി: ഇന്ന് ദേശീയ (Navy Day) നാവികസേനാ ദിനം. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 4ന് ഇന്ത്യൻ നാവികസേന ദിനമായി ആഘോഷിക്കുന്നത്. മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ സേനാമേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നാവികസേനാ ദിനമാണ് ഇത്തവണത്തേത്.
1971 ഡിസംബര്‍ 4ലെ ഓപ്പറേഷന്‍ ട്രൈഡന്റ് സമയത്ത് ഇന്ത്യന്‍ നാവികസേന പാക്കിസ്ഥാന്റെ പടക്കപ്പലായ പിഎന്‍എസ് ഖൈബാര്‍ ഉള്‍പ്പെടെ നാല് പാക് കപ്പലുകള്‍ മുക്കുകയും നൂറുകണക്കിന് പാകിസ്ഥാന്‍ നാവിക സൈനികരെ വധിക്കുകയും ചെയ്തു. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ ഈ ദിനത്തില്‍ ഓര്‍മിക്കുന്നു. ഇന്ത്യന്‍ എയര്‍ബേസുകളെ പാകിസ്ഥാന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്.
വെറും 13 ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേന പാകിസ്ഥാന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതോടെ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കാക്കുന്ന നാവിക സേനയുടെ ഒരു പ്രധാന വിജയം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണവും ഈ യുദ്ധമായിരുന്നു. നാവികസേനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദേശീയ നാവിക ദിനം.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…