Tuesday, May 14, 2024
spot_img

ഇന്ന് നാവികസേനാ ദിനം; പാക് നാവികസേനാ ആസ്ഥാനത്ത് ഇന്ത്യന്‍ നാവികസേനയുടെ പുലിക്കുട്ടികള്‍ നടത്തിയ യുദ്ധ വിജയത്തിന്റെ ഓർമ്മയിൽ ഭാരതം

ദില്ലി: ഇന്ന് ദേശീയ (Navy Day) നാവികസേനാ ദിനം. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 4ന് ഇന്ത്യൻ നാവികസേന ദിനമായി ആഘോഷിക്കുന്നത്. മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ സേനാമേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നാവികസേനാ ദിനമാണ് ഇത്തവണത്തേത്.

1971 ഡിസംബര്‍ 4ലെ ഓപ്പറേഷന്‍ ട്രൈഡന്റ് സമയത്ത് ഇന്ത്യന്‍ നാവികസേന പാക്കിസ്ഥാന്റെ പടക്കപ്പലായ പിഎന്‍എസ് ഖൈബാര്‍ ഉള്‍പ്പെടെ നാല് പാക് കപ്പലുകള്‍ മുക്കുകയും നൂറുകണക്കിന് പാകിസ്ഥാന്‍ നാവിക സൈനികരെ വധിക്കുകയും ചെയ്തു. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ ഈ ദിനത്തില്‍ ഓര്‍മിക്കുന്നു. ഇന്ത്യന്‍ എയര്‍ബേസുകളെ പാകിസ്ഥാന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്.
വെറും 13 ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേന പാകിസ്ഥാന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതോടെ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കാക്കുന്ന നാവിക സേനയുടെ ഒരു പ്രധാന വിജയം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണവും ഈ യുദ്ധമായിരുന്നു. നാവികസേനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദേശീയ നാവിക ദിനം.

Related Articles

Latest Articles