സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന നവകേരള സദസിൽ ആളില്ല എന്ന ആരോപണം ശക്തമായി കൊണ്ടിരിക്കുകയാണ്. നവകേരള സദസിൽ ആളെ കൂട്ടുന്നതിനായി, വിദ്യാർഥികളെ നിർബന്ധമായി പങ്കെടുപ്പിക്കണമെന്ന് ഇന്നലെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ, നവകേരളസദസിലേക്ക് ആളെ കൂട്ടാൻ പെടാപാട് പെടുകയാണ് സർക്കാർ ഉദ്യോഗസ്ഥൻ. ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സി.കെ.ഷിബുവാണ് പ്രായമായവർക്കും സ്ത്രീകൾക്കും ഉൾപ്പെടെയുള്ളവർക്ക്, ക്ലാസെടുത്തും സർക്കാരിന്റെ മഹിമ അടിച്ചേൽപ്പിച്ചും നവകേരള സദസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ഷിബുവിന്റെ ക്ലാസിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതിന് പിന്നാലെ വ്യാപക വിമർശനമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ആലപ്പുഴയിൽ നടത്തിയ ക്ലാസിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയും രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയ്‌ക്ക് ആളെ കൂട്ടാൻ ഇറങ്ങുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ, തെമ്മാടിത്തമാണെന്ന് സന്ദീപ് വാചസ്പതി തുറന്നടിച്ചു. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി ആയിരുന്നതിന്റെ ഹാംഗ്ഓവർ മാറിയിട്ടില്ലെങ്കിൽ രാജി വെച്ച് പാർട്ടി വളർത്താൻ ഇറങ്ങണമെന്നും സന്ദീപ് വാചസ്പതി വീഡിയോ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നതിൽ അസ്വാഭാവികത ഇല്ല. എന്നാൽ പരിപാടിക്ക് ആളെ കൂട്ടാൻ ഇറങ്ങുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ തെമ്മാടിത്തമാണ്. പഞ്ചായത്ത് വകുപ്പിൽ ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായി ഇരുന്ന് ശമ്പളം വാങ്ങുന്ന സി.കെ.ഷിബു എന്ന മാന്യനാണ് ഇയാൾ. പൊതുപണം വാങ്ങി പുട്ടടിച്ചിട്ട് ഇയാൾ ഇപ്പോൾ ചെയ്യുന്ന സേവനം സിപിഎമ്മിന് വേണ്ടിയുള്ള കുഴലൂത്താണെന്നും സന്ദീപ് വാചസ്പതി പരിഹസിക്കുന്നു. ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി ആയിരുന്നതിന്റെ ഹാംഗ്ഓവർ മാറിയിട്ടില്ലെങ്കിൽ രാജി വെച്ച് പാർട്ടി വളർത്താൻ ഇറങ്ങണം. അതാണ് മാന്യത. അല്ലാതെ ഈ നാട്ടിലെ സാധാരണക്കാരന്റെ പണം കൈപ്പറ്റി പാർട്ടി പണി ചെയ്യാമെന്ന് കരുതരുത്. അത് ഈ നാട് ഇത്രകാലവും അനുവർത്തിച്ച് വരുന്ന മര്യാദയുടെ ലംഘനമാണ്. മാത്രവുമല്ല സർക്കാർ ജീവനക്കാരൻ ആയിട്ടും പാർട്ടിയുടെ അടിമ ആയിരുന്നു താങ്കൾ എന്ന തിരിച്ചറിവ് ഭാര്യക്കും മക്കൾക്കും ഉണ്ടാക്കുന്ന അവമതിപ്പ് വളരെ വലുതായിരിക്കുമെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…