International

ഇമ്രാൻ ഖാനെ മലർത്തിയടിക്കാൻ പുതിയ ഫോർമുലയുമായി ഷെഹ്ബാസ് ഷെരീഫ്; പ്രതിസന്ധികാലത്ത് നവാസിനെ തിരിച്ചുവിളിച്ച് പാകിസ്ഥാൻ മുസ്ലിം ലീഗ്; വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടിയെ നയിക്കും

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്ത് തിരിച്ചെത്തിയേക്കുമെന്നും വീണ്ടും പ്രധാനമന്ത്രിയായേക്കുമെന്നും സൂചന. സഹോദരൻ ഷെഹ്ബാസ് ഷെരീഫാണ് നിലവിൽ പ്രധാനമന്ത്രി. ഷെഹ്ബാസ് ഷെരീഫ് തന്നെയാണ് നവാസ് തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചത്. പാകിസ്ഥാൻ മുസ്ലിം ലീഗിന്റെ സെൻട്രൽ ജനറൽ കൗൺസിൽ യോഗത്തിലാണ് ഷെഹ്ബാസ് ഈ ആവശ്യം ഉന്നയിച്ചത്. മുതിർന്ന നേതാക്കളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. പാർട്ടി സെൻട്രൽ ജനറൽ കൗൺസിൽ യോഗം നിലവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ പാർട്ടിയുടെ പ്രെസിഡന്റായി തെരഞ്ഞെടുത്തിരുന്നു. നാട്ടിൽ തിരികെയെത്തി പാർട്ടിയെ നവാസ് നയിക്കണമെന്നും വിജയിച്ച് നാലാം തവണയും പ്രധാനമന്ത്രിയാകണമെന്നുമാണ് പാർട്ടിയിലെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്ന് ചില പാകിസ്ഥാനി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നവാസ് ഷെരീഫ് മടങ്ങിയെത്തേണ്ടതിന്റെ ആവശ്യകത ഷഹബാസ് യോഗത്തിൽ എടുത്തുപറഞ്ഞിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് ആവശ്യമുണ്ട്. പാകിസ്ഥാൻ മുസ്ലിം ലീഗിന് യുവ നേതൃത്വം ആവശ്യമുണ്ടെന്നും നവാസ് ഷെരീഫിന്റെ മകൾ മറിയം ഷെരീഫിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമെന്നും നവാസിന്റെ വരവോടെ രാജ്യത്തിൻറെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്നും ഷെഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു. രാജ്യം നേരിടുന്ന രാഷ്ട്രീയ അസ്ഥിരാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും തരണം ചെയ്യാൻ നവാസിന്റെ തിരിച്ചുവരവ് സഹായിക്കുമെന്നതിൽ പാർട്ടിയിൽ ഇന്ന് വ്യത്യസ്ത അഭിപ്രായങ്ങളില്ല. അൽ അസീസിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിക്കവേയാണ് കോടതിയുടെ പ്രത്യേക അനുമതി പ്രകാരം നാലാഴ്ചത്തേക്ക് ചികിത്സാർത്ഥം നവാസ് ഷെരീഫ് ലണ്ടനിലേക്ക് പോയത്. പക്ഷെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പാകിസ്ഥാനിലേക്ക് തിരിച്ചുവരാതെ ലണ്ടനിൽ തുടരുകയായിരുന്നു.

Kumar Samyogee

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

10 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

11 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

11 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

13 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

13 hours ago