nayanthara
തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹം തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോർട്ടിൽ ആയിരുന്നു. വിവാഹം കഴിഞ്ഞ് നാളുകൾ കഴിഞ്ഞത് മുതൽ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള നിരവധി വാർത്തകളും നിറഞ്ഞിരുന്നു. ഇപ്പോഴിതാ പുറത്ത് വരുന്നത് കോടികൾ ചിലവായ അത്യഢംബര വിവാഹത്തിന് താരദമ്പതികൾക്ക് പത്ത് പൈസ മുടക്കേണ്ടിവന്നിട്ടില്ലെന്നാണ്. നെറ്റ്ഫ്‌ളിക്‌സായിരുന്നു വിവാഹത്തിന്റെ മുഴുവൻ ചിലവുകളും വഹിച്ചത്.
വിവാഹ വേദിയിൽ പടുകൂറ്റൻ ഗ്ലാസ് കൊട്ടാരം കെട്ടിയിരുന്നു. ഒരു ഊണിന് 3,500 രൂപ വില വരുന്ന ഭക്ഷണവും വിവാഹത്തിനോടനുബന്ധിച്ച് ഒരുക്കിയിക്കുന്നു. മുംബൈയിൽ നിന്ന് പ്രത്യേകം ഇറക്കിയ അംഗരക്ഷകർ, ടോപ്പ് റേറ്റഡ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിങ്ങനെ എല്ലാ ചെലവുകളും നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് വഹിച്ചത്.
ഇരുവരുടേയും വിവാഹ വിഡിയോ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യാനാണ് ഇരുന്നത്. 25 കോടി രൂപയുടെ പകർപ്പവകാശവും ദമ്പതികൾ സ്വന്തമാക്കിയിരുന്നു. എന്നാൽ വിഗ്നേഷ് ശിവൻ വിവാഹ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പരസ്യമാക്കിയതിൽ പ്രതിഷേധിച്ച് സ്ട്രീമിംഗിൽ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
വിവാഹ സംപ്രേഷണ കരാര്‍ ലംഘിച്ചുവെന്ന പേരില്‍ നെറ്റ്ഫ്ലിക്സ് വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നോട്ടീസ് അയച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോൻ ആണ് വിവാഹം നെറ്റ്ഫ്ലിക്സിനായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.
തുടര്‍ന്ന് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം.എന്നാൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതോടെ തുക മടക്കിത്തരണം എന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ നെറ്റ്‍ഫ്ലിക്സ് വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സ് വഹിച്ച വിവാഹ ചെലവുകൾ ദമ്പതികൾ തിരികെ നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…