Celebrity

ഞാൻ അന്ന് നേരിട്ട് കണ്ടതാണ് അവർ അത് കൊടുക്കുന്നത്; നയന്‍താരയെ കുറിച്ച്‌ വാചാലയായി വിഘ്നേഷിന്റെ അമ്മ

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നയൻതാര. സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ താരം കാണിക്കുന്ന ശ്രദ്ധ ശരിക്കും മാതൃകാപരമാണ്. കരിയറിലെ പോലെ തന്നെ വ്യക്തി ജീവിതത്തിലും നയന്‍താര വ്യത്യസ്ത സ്വഭാവമാണ്.

സിനിമകളിലെ താരറാണി ആണെങ്കിലും സ്വകാര്യത സൂക്ഷിക്കുന്നതില്‍ വളരെ കര്‍ക്കശക്കാരിയാണ് നയന്‍സ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു നയന്‍താരയുടെ വിവാഹം. സംവിധായകന്‍ വിഘ്‌നേശ് ശിവനാണ് നയന്‍താരയുടെ ഭര്‍ത്താവ്. ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേശും വിവാഹം കഴിച്ചത്.

ഇപ്പോഴിതാ നയന്‍താരയെ പറ്റി വിഘ്‌നേശ് ശിവന്റെ അമ്മ മീന കുമാരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ വീടിനെക്കുറിച്ചാണ് മീന കുമാരി സംസാരിച്ചത്.

നയന്‍താരയുടെ വീട്ടില്‍ എട്ട് പേര്‍ ജോലി ചെയ്യുന്നുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്‍മാരും. ക്ലീനിംഗ്, കുക്കിംഗ്, അയേണ്‍ ചെയ്യുന്നതിനുമാെക്കെയായി. അവിടെ ജോലി ചെയ്യുന്ന ഒരു അമ്മ വിഷമിച്ചിരിക്കുന്നത് കണ്ടു. എന്താണ് അമ്മാ പ്രശ്‌നമെന്ന് നയന്‍താര ചോദിച്ചു

നാല് ലക്ഷം രൂപ കടമുണ്ടെന്ന് പറഞ്ഞു. ഉടനെ ആ നാല് ലക്ഷം രൂപ അവള്‍ നല്‍കി. ഞാനത് നേരിട്ട് കണ്ടതാണ്. ആ നാല് ലക്ഷം രൂപ കൊടുക്കാനും ഒരു മനസ്സ് വേണം. ആ അമ്മ അത്ര മാത്രം അധ്വാനിച്ചിട്ടുണ്ട്. മൂന്ന് നാല് വര്‍ഷം ആ വീട്ടില്‍ ജോലി ചെയ്തിരുന്നു

നയന്‍താരയുടെ അമ്മ കേരളത്തില്‍ നിന്ന് വന്നു. ഞങ്ങളെല്ലാം നില്‍ക്കവെ നയന്‍താരയുടെ അമ്മ ആ സ്ത്രീക്ക് രണ്ട് സ്വര്‍ണ വള ഊരി നല്‍കി. കാരണം അവരത്രമാത്രം ശ്രദ്ധാലുവാണ്. ആ ഫ്‌ലാറ്റില്‍ ക്യാമറയുണ്ട്. ചോദിക്കാതെ കുടിക്കില്ല. ആ ഫ്‌ലാറ്റിലെ എല്ലാ ജോലിക്കാരും അങ്ങനെ ആണ്. അനുവാദം കൊടുത്താല്‍ മാത്രമേ ഭക്ഷണം പോലും എടുത്ത് കഴിക്കുകയുള്ളൂ

വിശ്വസ്തരായി നമ്മള്‍ ഒരു സ്ഥലത്ത് ജോലി ചെയ്താല്‍ നല്ലതും മോശവും അവര്‍ നോക്കിക്കോളും. എന്റെ വീട്ടില്‍ ജോലി ചെയ്ത കുട്ടിയെ ഞാന്‍ കല്യാണം കഴിപ്പിച്ചു, വീട്ടുകാര്‍ക്ക് ജോലി വാങ്ങി നല്‍കി. അവരുടെ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ നേരിട്ട് പോയി പരിഹിരിക്കുമായിരുന്നെന്നും മീന കുമാരി പറഞ്ഞു.

admin

Recent Posts

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

4 hours ago

ചടങ്ങുകള്‍ ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ല| അഡ്വ. ശങ്കു ടി ദാസ് വിശദീകരിക്കുന്നു |

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…

5 hours ago

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

6 hours ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

7 hours ago