Celebrity

നയൻതാര-വിഘ്നേഷ് ശിവൻ വിവാഹ വീഡിയോ: ബിയോണ്ട് ദ് ഫെയറി ട്രെയിലർ പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിപ്പിലാണ് നയൻതാരയുടേയും വിഘ്നേഷിന്റേയും വിവാഹ വീഡിയോയ്ക്കായി. ജൂൺ 9 ന് ചെന്നൈ മഹാബലിപുരത്തു വച്ച് നടന്ന വിവാഹത്തിൽ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. വലിയ ആഢംബരത്തോടെ നടന്ന വിവാഹത്തിൽ ഷാരൂഖ് ഖാൻ, രജനീകാന്ത്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, എ.ആർ റഹ്മാൻ അടക്കം നിരവധി പേരാണ് പങ്കെടുത്തത്. വിവാഹം കാണാൻ ആഗ്രഹിക്കുന്നവർക്കായി മുഴുവൻ ചടങ്ങുകളും ഡോക്യുമെന്ററി പോലെ നെറ്റ്ഫ്ലീക്സ് സ്ട്രീം ചെയ്യുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.

വിഘ്നേഷ്- നയൻതാര വിവാഹം ഉടനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നയൻതാര ബിയോണ്ട് ദ് ഫെയറി ടെയിൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിവാഹത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയ പങ്കുവച്ചിരിക്കുന്നത്.

റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് വിവാഹ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും ഇത്രയും നാളത്തെ കാത്തിരിപ്പിന് ഒരു ഫലമുണ്ടായല്ലോ എന്നാണ് ടീസർ കണ്ട് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇനി എത്രയും പെട്ടെന്ന് മുഴുവൻ വീ‍ഡിയോയും പുറത്തുവിടണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഡോക്യുമെന്ററിയുടെ റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല.

 

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

7 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

8 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

8 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

9 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

9 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

10 hours ago