Celebrity

നയൻതാര കൂടെയുള്ളതിൽ ഞാൻ ഭാഗ്യവാൻ: നയൻതാരയുടെ വിജയത്തിന് കാരണം ഡെഡിക്കേഷനും തീരുമാനം എടുക്കലുമാണെന്ന് ഭാവി വരൻ വിഘ്‌നേഷ് ശിവന്‍

ചെന്നൈ: നയൻതാരയുടെ വിജയത്തിന് കാരണം ഡെഡിക്കേഷനും തീരുമാനം എടുക്കലുമാണെന്ന് സംവിധായകനും നയന്‍താരയുടെ ഭാവി വരനുമായ വിഘ്നേഷ് ശിവന്‍. നയന്‍താരയ്ക്ക് അവരുടെ സിനിമാ ജീവിതത്തെ കുറിച്ചുള്ള വ്യക്തത തന്നെയാണ് അവരുടെ സക്സസിന്റെ കാരണമെന്നാണ് വിഘ്‌നേഷ് പറയുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘കാതുവാക്കുല രണ്ടു കാതല്‍’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴ് മൂവിസിന് വിഘ്‌നേഷും വിജയ് സേതുപതിയും ഒന്നിച്ചു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

ഡെഡിക്കേഷനും തീരുമാനമെടുക്കലുമാണ് നയന്‍താരയുടെ വിജയത്തിന് കാരണം. ജോലി സംബന്ധമായ കാര്യങ്ങള്‍ ഞങ്ങള്‍ അധികം ചര്‍ച്ച ചെയ്യാറില്ല. ചില വിഷയങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍, നയന്‍താരയുടെ ചില കാര്യങ്ങളില്‍ ആര്‍ക്കും അവരെ സ്വാധീനിക്കാന്‍ കഴിയില്ല. ആര്‍ക്കും അവരെക്കൊണ്ട് നിര്‍ബന്ധിച്ച്‌ ഒന്നും ചെയ്യിപ്പിക്കാന്‍ സാധിക്കില്ല. അതൊരു ഐസ് ക്രീമിന്റെ കാര്യത്തിലാണെങ്കില്‍ പോലും പറ്റില്ല. അവര്‍ക്ക് ഇഷ്ടപെട്ടാല്‍ അവര് കഴിക്കും. ഇല്ലെങ്കില്‍, തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയന്‍‌താര ചെയ്യില്ല. അതുപോലെ തന്നെ നയന്‍‌താര സെലക്‌ട് ചെയ്യുന്ന സിനിമകളിലും അവര്‍ക്ക് വ്യക്തതയുണ്ട്. എനിക്ക് എന്ത് വേണം, എന്ത് വേണ്ട എന്നതിനെ ക്കുറിച്ച്‌ നയന്‍താരയ്ക്ക് കൃത്യമായ ധാരണയുണ്ട്.

അവര്‍ എന്തുമാത്രം വലിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതിനെല്ലാം വ്യത്യസ്ത കാരണങ്ങളും ഉണ്ട്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ ഉണ്ട് വാ എന്ന് പറഞ്ഞാല്‍ അതിന്റെയൊന്നും ആവശ്യമില്ല, എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ എന്നാകും അവരുടെ മറുപടി. അതുകൊണ്ട് തന്നെ നയന്‍‌താര എത്ര ഉയരത്തിലാണ് ഇന്ന് എന്നതിനും അവരുടെ സക്സസിനും കാരണം അവരുടെ വ്യക്തിപരമായ കഴിവും ശക്തമായ തീരുമാനങ്ങളുമാണ്. നയന്‍താര ഒപ്പമുള്ളതില്‍ ഞാന്‍ ഭാഗ്യവാനാണ്,’ വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ! ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ…

2 mins ago

ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA

ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA

10 mins ago

തലൈവർ ഇനി അബുദാബിക്കും സ്വന്തം; സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ! യൂസഫലിക്കൊപ്പം ഡിസിടി ആസ്ഥാനത്തെത്തി സ്വീകരിച്ച് താരം

അബുദാബി: സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…

24 mins ago

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

50 mins ago

സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്ക്ക് നീക്കം? മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദേശം; ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…

52 mins ago

മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ

മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ

2 hours ago