Saturday, May 18, 2024
spot_img

നെറുകയിൽ സിന്ദൂരമണിഞ്ഞ് നയൻതാര; വിഘ്നേഷുമായുള്ള വിവാഹം കഴിഞ്ഞു?; ആകാംക്ഷയോടെ ആരാധകർ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരങ്ങളുടെ വിവാഹ വർത്തയ്ക്കായി കാത്തിരിക്കുന്ന ആരാധകരെ അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ക്ഷേത്ര ദർശനം നടത്തുന്ന നയൻതാരയുടെയും വിഘ്‌നേഷിൻറെയും വീഡിയോയാണ് ഈ റിപ്പോർട്ടുകൾക്ക് പിന്നിൽ. ദർശനം കഴിഞ്ഞിറങ്ങുന്ന നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

ഇതിനു പിന്നാലെ ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകരും രം​ഗത്തെത്തി. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം ‘കാതുവാക്കിലെ രണ്ടു കാതല്‍’ ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തില്‍ സാമന്തയും നായികയാണ്.

മാത്രമല്ല മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയന്‍താരയാണ്. അതിൽ പൃഥ്വിരാജ് നായകനാവുന്ന ഗോള്‍ഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഫഹദ് ഫാസില്‍ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.

Related Articles

Latest Articles