വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ ബ്രഹ്മകുമാരീസ് ആശ്രമവും സന്ദർശിച്ചപ്പോൾ
വയനാടൻ ചുരത്തിൽ വേനൽചൂട് വർധിക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിട്ടു വീഴ്ചയില്ലാതെ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം ബ്രഹ്മകുമാരീസ് ആശ്രമവും സന്ദർശിച്ചു. സ്ത്രീകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയാണ് ബ്രഹ്മകുമാരീസ്.
ബിജെപിയുടെ അഞ്ചാം സ്ഥാനാർത്ഥി പട്ടികയിലൂടെ കെ സുരേന്ദ്രൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിയോഗിക്കപ്പെട്ടപ്പോൾ തന്നെ വയനാട്ടിൽ കനത്ത മത്സരത്തിനാണ് കളമൊരുങ്ങിയത്. ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെ ഇനി വേണ്ടെന്ന പ്രത്യക്ഷ സൂചന തന്നെ നൽകുന്ന ഹാഷ്ടാഗ് സമൂഹ മാദ്ധ്യമമായ എക്‌സിൽ ട്രെൻഡിംഗ് ആകുകയും ചെയ്തിരുന്നു.
ഇതേ ഹാഷ് ടാഗിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രനെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുമുണ്ട്. #വെൽകം കെഎസ് ബൈ ബൈ രാഗാ ( #WelcomeKSByeByeRaGa ) എന്ന ഹാഷ്ടാഗാണ് എക്‌സിൽ ട്രെൻഡിഗ് ആയിരിക്കുന്നത്. എക്‌സിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ അഞ്ചാമതാണ് നിലവിൽ ഈ ഹാഷ്ടാഗിന്റെ സ്ഥാനം. വയനാട്ടിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ ഹാഷ്ടാഗ് നൽകുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് മണ്ഡലത്തിൽ പ്രചാരണം തുടർന്നെങ്കിലും സ്ഥാനാർത്ഥിയായ രാഹുൽ മണ്ഡലത്തിൽ കാല് കുത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർത്ഥി ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…