Kerala

അങ്കത്തട്ടിൽ കരുത്തറിയിച്ച് എൻഡിഎ; വയനാടിന്റെ വികസന മുന്നേറ്റത്തിനായി കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; സ്മൃതി ഇറാനിക്കൊപ്പം നടന്ന റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം!

കൽപ്പറ്റ: നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ വയനാട് പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
രാവിലെ പതിനൊന്ന് മണിക്ക് വയനാട് കളക്ടർ ഡോ. രേണുരാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്മൃതി ഇറാനിക്കൊപ്പം റോഡ് ഷോ ആയാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കാനെത്തിയത്. വൻ സ്വീകരണമാണ് ജനങ്ങളും പ്രവർത്തകരും അവർക്ക് നല്‍കിയത്. ആയിരങ്ങള്‍ റോഡ് ഷോയില്‍ പങ്കെടുത്തു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രൻ സ്മൃതി ഇറാനിയെ സ്വാഗതം ചെയ്തത്.

സ്മൃതിയുടെ വരവ് കോണ്‍ഗ്രസിനും രാഹുലിനും വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സ്മൃതിയുടെ വരവ് കോണ്‍ഗ്രസിനെ ഭയപ്പാടിലാക്കിയെന്ന പരിഹാസവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

Anandhu Ajitha

Recent Posts

വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ I BARK RATING SCAM

ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…

39 minutes ago

ഡാർവിന്റെ പരിണാമ സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ജീവി! ഗാലപ്പഗോസിലെ ഇഗ്വാനകൾ

ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…

1 hour ago

ഓസ്ട്രേലിയയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ |SIDNEY ATTACK

പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…

1 hour ago

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് 58 ലക്ഷം കള്ളവോട്ടുകൾ ! മമതയെ കാത്തിരിക്കുന്നത് പടുകൂറ്റൻ തോൽവി

തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…

2 hours ago

ബർമുഡ ട്രയാംഗിളിന് താഴെ ഭീമൻ ഘടന !! അമ്പരന്ന് ശാസ്ത്രജ്ഞർ !!

ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…

2 hours ago

കാൽകുലസിൻ്റെ ഉദ്ഭവം കേരളത്തിലോ? മലയാളികൾ മറന്നു പോയ ഒരു ഗണിത ശാസ്ത്ര പ്രതിഭ | SHUBHADINAM

ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…

3 hours ago