Kerala

പി വി അൻവറിന് പിന്നാലെ മുഖ്യമന്ത്രിക്ക് അടുത്ത തലവേദനയായി തോമസ് കെ തോമസ്; മൂന്നു ദിവസത്തിനുള്ളിൽ തന്നെ മന്ത്രിയാക്കിയില്ലെങ്കിൽ കടുത്ത നടപടിയും പരസ്യ പ്രതികരണവും; പലതും പറയാനുണ്ടെന്ന് എൻ സി പി നേതാവ്

തിരുവനന്തപുരം: മൂന്നു ദിവസത്തിനുള്ളിൽ തന്നെ മന്ത്രിയാക്കിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് എൻ സി പി, തോമസ് കെ തോമസ് വിഭാഗം മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകിയതായി സൂചന. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണത്തിലേക്ക് പോകും. പലതും പറയാനുണ്ടെന്ന് തോമസ് കെ തോമസ് അറിയിച്ചതായും സൂചനയുണ്ട്. എൻ സി പി യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിയാര് എന്ന ചോദ്യം ഒരുവിഭാഗം എൻ സി പി നേതാക്കൾ ഉന്നയിക്കുന്നുണ്ട്. മന്ത്രിമാറ്റം പാർട്ടിയുടെ തീരുമാനമാണ്. അനിശ്ചിതത്വത്തിന്റെ കാരണം തനിക്കറിയില്ലെന്നും തീരുമാനം വൈകാൻ പാടില്ലെന്നും അദ്ദേഹം ഇന്ന് രാവിലെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

മന്ത്രിസഭയിലെ എൻ സി പിയുടെ പ്രതിനിധിയായ എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ നിയോഗിക്കണമെന്ന് എൻ സി പി ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിൽ ഇതുസംബന്ധിച്ച് സമവായം ഉണ്ടാകാത്തതിനെ തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ടത്. മന്ത്രിസ്ഥാനം ഒഴിയണമെന്ന പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം എ കെ ശശീന്ദ്രൻ അംഗീകരിച്ചിരുന്നില്ല. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നാൽ എം എൽ എ സ്ഥാനവും രാജിവയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. തുടർന്ന് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് മന്ത്രിസ്ഥാനം ഒഴിയാൻ ശശീന്ദ്രൻ സമ്മതിച്ചിരുന്നു. ഇക്കാര്യം പാർട്ടി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മുഖ്യമന്ത്രി എ കെ ശശീന്ദ്രനെ മാറ്റാനാവില്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തോമസ് കെ തോമസ് വിഭാഗം കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.

Kumar Samyogee

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

7 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

9 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

9 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

9 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

10 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

10 hours ago