Kerala

ആറ് വർഷത്തെ ഇടവേളകഴിഞ്ഞു വെങ്ങാനൂർ നീലകേശി മുടിപ്പുര ഒരുങ്ങി ,പറണേറ്റ് ഉത്സവത്തിനായി ….തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിൽ

തിരുവനന്തപുരം : വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി മുടിപ്പുരയിൽ ആറ് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള പറണേറ്റ് ഉത്സവത്തിന് ഫെബ്രുവരി 28 തിങ്കളാഴ്ച കൊടിയേറും .തിങ്കളാഴ്ച പുലർച്ചെ ആറു മണിക്ക് തങ്കതിരുമുടി പുറത്തെഴുന്നള്ളിക്കുന്നതോടെയാണ് 55 ദിവസം നീണ്ടു നിൽക്കുന്ന പറണേറ്റ് ഉത്സവത്തിന് തുടക്കമാകുന്നത് .തുടർന്ന് അന്ന് വൈകിട്ട് കിടാരക്കുഴിയിൽ കിഴക്കേദിക്കുബലി നടക്കും .

മാർച്ച് 7,12,22 എന്നീ തീയതികളിലായി യഥാക്രമം വടക്ക് ,പടിഞ്ഞാറ് ,തെക്ക് ദിക്കുകളിലെ ദിക്കുബലി നടക്കും .ഏപ്രിൽ 22 നാണ് പറണേറ്റ് നടക്കുക .തുടർന്ന് മേടപ്പത്തായ ഏപ്രിൽ 23 ന് നിലത്തിൽപോരും നടക്കും .അന്ന് വൈകിട്ട് ആറാട്ട് കഴിഞ്ഞു ദേവിയുടെ തങ്കതിരുമുടി അകത്തെഴുന്നള്ളിക്കുന്നതോടെ പറണേറ്റ് ഉത്സവത്തിന് സമാപനമാകും .

ആറ് വർഷത്തെ ഇടവേളകളിൽ വരുന്ന പറണേറ്റ് ഉത്സവം 2021-ൽ നടക്കേണ്ടതായിരുന്നു .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ദേവപ്രശ്നവിധിയ്ക്കനുസരിച് ഉത്സവം ഈ വർഷത്തേക്ക് മാറ്റിവച്ചത് .

പറണേറ്റ് ഉത്സവത്തിലെ പ്രാധാന ചടങ്ങുകളായ ദിക്കുബലി ,കച്ചേരിനട എഴുന്നള്ളത്ത്‌ ,പറണേറ്റ് നിലത്തിൽപോര് എന്നിവയുടെ തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിലൂടെ കാണാവുന്നതാണ് .ഒന്നാം ഉത്സവദിവസമായ ഫെബ്രുവരി 28 തിങ്കളാഴ്ച രാത്രി 10 മുതൽ കിഴക്കേദിക്കുബലിയുടെ തത്സമയക്കാഴ്ച പ്രേക്ഷകർക്ക് കാണാം ..

B4 Admin

Recent Posts

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

2 hours ago

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്കൊരുങ്ങിയ ദമ്പതികൾക്ക് തടവ് ശിക്ഷ: മകളെ സിറിയയിലേക്ക് കൊണ്ടുപോയ കേസിൽ നെതർലാൻഡ്‌സിൽ നടപടി!

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരുകയും ഭീകരകുറ്റകൃത്യങ്ങൾക്ക് തയ്യാറെടുക്കുകയും പ്രായപൂർത്തിയാകാത്ത മകളെ സിറിയയിലേക്ക് കൊണ്ടുപോകുകയും ചെയ്ത കേസിൽ നെതർലാൻഡ്‌സിലെ ദമ്പതികൾക്ക്…

2 hours ago

26/11 നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്സ്: മുറിവുകളുണങ്ങാത്ത ആ കറുത്ത രാത്രിയിൽ നിന്ന് കരുത്തുറ്റ സുരക്ഷാ കോട്ടയായി മാറിയ ഭാരതത്തിന്റെ അതിജീവന ചരിത്രം!

2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…

10 hours ago

ഭരണഘടനാ ദിനത്തിൽ പരിവർത്തനത്തിന്റെ സന്ദേശം: സാമൂഹിക നീതിയും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ മുന്നേറ്റം!

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…

10 hours ago

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

23 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

24 hours ago