Higher Secondary Equivalency Exam Results Published in the State; Read on for details
ദില്ലി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഹരിയാനയില്‍നിന്നുള്ള തനിഷ്കയാണ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ദില്ലി സ്വദേശി വാത്സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍ ഗന്‍ഗുലെ മൂന്നാം റാങ്ക് നേടി. 47-ാം റാങ്ക് നേടിയ പി നന്ദിതയാണ് ആദ്യ അന്‍പതില്‍ ഇടംപിടിച്ച ഏക മലയാളി. കേരളത്തില്‍ ഒന്നാം റാങ്കും പെണ്‍കുട്ടികളില്‍ 17-ാം റാങ്കും നന്ദിതയ്ക്കാണ്.
715 മാര്‍ക്കോടെയാണ് തനിഷ്ക ഒന്നാമതെത്തിയത്. ആദ്യ നാലു റാങ്കുകാര്‍ക്ക് ഒരേ മാര്‍ക്ക് ആയിരുന്നെങ്കിലും ടൈബ്രേക്കര്‍ അടിസ്ഥാനത്തിലാണ് തനിഷ്ക ഒന്നാമത് എത്തിയത്. ഫലം ഔദ്യോഗിക വെബ്സൈറ്റ് ആയ https://neet.nta.nic.in വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.
ജൂലൈ 17-നാണ് നീറ്റ് പരീക്ഷ നടന്നത്. 18,72,343 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്.
എന്‍ടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ https://neet.nta.nic.in തുറന്ന് ഹോം പേജില്‍ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെയുള്ള NEET 2022 Result എന്നതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത വിന്‍ഡോയില്‍ നീറ്റ് ആപ്ലിക്കേഷന്‍ നമ്ബറും ജനനതീയതിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണം. നീറ്റ് റിസള്‍ട്ട് ക്ലിക്ക് ചെയ്യുക. സ്കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…