ചെന്നൈ: നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ട് വിദ്യാർത്ഥിനികൾ ജീവനൊടുക്കി. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തുടർന്നാണ് പരീക്ഷയിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന വിദ്യാർത്ഥിനികൾ ജീവനൊടുക്കിയത്.
നോയിഡ സ്വദേശിനിയായ 22കാരി സമ്പദ സൊസൈറ്റി കെട്ടിടത്തിന്റെ 19ആം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലെ സർക്കാർ സ്കൂൾ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ്മണ ശ്വേത ഷാൾ കഴുത്തിൽ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു. ഫിലിപ്പീൻസിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു.
മെഡിക്കൽ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്. രാജസ്ഥാൻ സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കിൽ കേരളത്തിൽ നിന്ന് ആരുമില്ല. യോഗ്യത നേടിയവരിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. ആൺകുട്ടികളെക്കാൾ 1.3 ലക്ഷം പെൺകുട്ടികൾ അധികമായി യോഗ്യത നേടിയിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതിയത് 17.64 ലക്ഷം വിദ്യാർത്ഥികളാണ്.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…