India

‘കിംഗ്‌സ്‌വേ’ എന്നെന്നേക്കുമായി മായ്ച്ചു; കർത്തവ്യപഥിൻ്റെ രൂപത്തിൽ ഒരു പുതിയ യുഗം ആരംഭിച്ചു; രാജ്യം കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് മുക്തി നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: കൊളോണിയലിസത്തിന്റെ പ്രതീകമായ ‘കിംഗ്‌സ്‌വേ’ എന്നെന്നേക്കുമായി മായ്ച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യം കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് മുക്തി നേടി. കർത്തവ്യപഥിൻ്റെ രൂപത്തിൽ ഒരു പുതിയ യുഗം ആരംഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ പുതുതായി നാമകരണം ചെയ്യപ്പെട്ട കർത്തവ്യ പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

രാജ്യത്തെ ജനങ്ങൾ അടിമകളായിരുന്ന ബ്രിട്ടീഷുകാർക്ക് വേണ്ടിയായിരുന്നു രാജ്പഥ്. കൊളോണിയലിസത്തിന്റെ പ്രതീകമായിരുന്നു അത്. എന്നാൽ ഇപ്പോൾ അതിന്റെ ആത്മാവ് മാറി. ബ്രിട്ടീഷുകാരുടെ കാലം മുതൽ നിലനിന്നിരുന്ന വിവിധ നിയമങ്ങൾ ഇന്ന് രാജ്യം മാറ്റിമറിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ് കാണിച്ചുതന്ന പാത, ഇന്ത്യ പിന്തുടർന്നിരുന്നെങ്കിൽ രാജ്യം പുതിയ ഉയരത്തിലെത്തുമായിരുന്നു. എന്നാൽ അദ്ദേഹത്തെ നമ്മൾ മറന്നുവെന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ 8 വർഷത്തിനിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മുദ്ര പതിപ്പിച്ച നിരവധി തീരുമാനങ്ങൾ ബിജെപി സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യാ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റൻ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. നേതാജിയുടെ പ്രതിമ സ്ഥാപിച്ചതിലൂടെ, ശാക്തീകരിക്കപ്പെട്ട ഇന്ത്യയ്ക്കായി ഒരു പുതിയ പാത സ്ഥാപിച്ചിരിക്കുകയാണ്. പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ​​നരേന്ദ്ര മോദി നന്ദിയും അറിയിച്ചു.

ബ്രിട്ടിഷ് ഭരണകാലത്ത് ‘കിംഗ്‌സ്‌വേ’ എന്ന് അറിയപ്പെട്ടിരുന്ന രാജ്പഥാണ് ഇന്നുമുതൽ കർത്തവ്യ പഥായി അറിയപ്പെടുക. സ്വാതന്ത്ര്യത്തിനുശേഷം കിംഗ്‌സ്‌വേയുടെ ഹിന്ദി രൂപമായ രാജ്പഥ് എന്നായി മാറി. പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയത്. 13,500 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണു 608 കോടി രൂപ ചിലവഴിച്ച ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങൾ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്.

ഇരുവശത്തമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും വശങ്ങളിൽ മനോഹരമായ പുൽമൈതാനവും ഒരുങ്ങി കഴിഞ്ഞു.പുൽമൈതാനങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംവിധാനവുമുണ്ട്. ഇരുവശങ്ങളിലായി ഉള് രണ്ട് കനാലുകൾക്ക് മുകളിലായി 16 പാലങ്ങളാണുള്ളത്.

B4 Admin

Recent Posts

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

32 minutes ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

1 hour ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

1 hour ago

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

7 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

8 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

8 hours ago