ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മലയാള മാധ്യമങ്ങൾക്ക് സംപ്രേഷണ വിലക്ക്. സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സിന് നൽകി. ടൂറിസം വകുപ്പിന്റേതാണ് നടപടി. പൊതുപണം ചാനലിന് നൽകിയാണ് സർക്കാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെ ഇന്ന് നെഹ്‌റു ട്രോഫി വള്ളംകളി നടക്കാനിരിക്കെയാണ് മലയാളം ചാനലുകൾക്ക് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
വിലക്ക് സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ല.കേരളം രണ്ടാം പ്രളയത്തിന് സാക്ഷിയായപ്പോൾ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വലിയ പ്രശ്‌നങ്ങൾ ഉടലെടുക്കാത്തതിനാൽ വള്ളംകളി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു. മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും എത്തും.
നെഹ്‌റു ട്രോഫി വള്ളംകളിക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞു. തുഴച്ചിൽകാർക്കുള്ള വിശ്രമസ്ഥലവും, ടോയ്‌ലറ്റ്‌സൗകര്യവും അടക്കം പ്രത്യേകം സജീകരിച്ചിട്ടുണ്ട്. സ്റ്റാർട്ടിംഗ് പോയിന്റിലെ ട്രാക്കുകളും, ഫിനിംഷിംഗ് പോയന്റിലെ ഫോട്ടോ ഫിനിഷിംഗ് സംവിധാനവും അടക്കം എല്ലാം സുസജ്ജമാണ്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…