rahul-gandhi-says-about-his-own-life
മുംബൈ: പ്രധാനമന്ത്രി മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്.കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മുംബൈയിലെ കോടതിയില്‍ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിക്ക് സമന്‍സ്.റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന് മോദിയെ വിശേഷിപ്പിച്ചെന്നതാണ് കേസിന് ആധാരം. ഇതിനെതിരെ നല്‍കിയ അപകീര്‍ത്തി കേസിലാണ് രാഹുലിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് ഒക്ടോബര്‍ 3 ന് മുന്‍പായി കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്.
രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയ്‌ക്കെതിരെ ഉപയോഗിച്ച പ്രധാന ആയുധം റഫാല്‍ ഇടപാടായിരുന്നു. പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വെച്ചുള്ള രാഹുലിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് പോലുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…