Monday, June 17, 2024
spot_img

നെഹ്റു ട്രോഫി സംപ്രേഷണം ചെയ്യുന്നതിൽ മലയാള മാധ്യമങ്ങൾക്ക് വിലക്ക് : സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സിന്; പ്രതിഷേധം ശക്തം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മലയാള മാധ്യമങ്ങൾക്ക് സംപ്രേഷണ വിലക്ക്. സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സിന് നൽകി. ടൂറിസം വകുപ്പിന്റേതാണ് നടപടി. പൊതുപണം ചാനലിന് നൽകിയാണ് സർക്കാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെ ഇന്ന് നെഹ്‌റു ട്രോഫി വള്ളംകളി നടക്കാനിരിക്കെയാണ് മലയാളം ചാനലുകൾക്ക് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

വിലക്ക് സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ല.കേരളം രണ്ടാം പ്രളയത്തിന് സാക്ഷിയായപ്പോൾ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വലിയ പ്രശ്‌നങ്ങൾ ഉടലെടുക്കാത്തതിനാൽ വള്ളംകളി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു. മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും എത്തും.

നെഹ്‌റു ട്രോഫി വള്ളംകളിക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞു. തുഴച്ചിൽകാർക്കുള്ള വിശ്രമസ്ഥലവും, ടോയ്‌ലറ്റ്‌സൗകര്യവും അടക്കം പ്രത്യേകം സജീകരിച്ചിട്ടുണ്ട്. സ്റ്റാർട്ടിംഗ് പോയിന്റിലെ ട്രാക്കുകളും, ഫിനിംഷിംഗ് പോയന്റിലെ ഫോട്ടോ ഫിനിഷിംഗ് സംവിധാനവും അടക്കം എല്ലാം സുസജ്ജമാണ്.

Related Articles

Latest Articles