പ്രതീകാത്മക ചിത്രം
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. പോലീസിന്റെ ഡോഗ് സ്‌ക്വാഡ് അടക്കം ഉടൻ സ്ഥലത്തെത്തും. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി പ്രദേശത്തെ അരക്കമലയില്‍ ഒളിവിലാണെന്നാണ് സൂചനകള്‍.
അതേസമയം ഇരട്ടക്കൊലക്കേസില്‍ പോലീസിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. പ്രതി ചെന്താമരയെ കുറിച്ച് നിരന്തരം പരാതികള്‍ നല്‍കിയിട്ടും പോലീസ് അവഗണിച്ചുവെന്നാണ് അയല്‍വാസികളുടെ ആരോപണം. കളക്ടര്‍ സ്ഥലത്തെത്തി ജീവന് സുരക്ഷയുണ്ടാവുമെന്ന ഉറപ്പ് നല്‍കാതെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോവാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, ചെന്താമരയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലായിരുന്നു തങ്ങളെന്ന് പോലീസ്. പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയിട്ട് രണ്ട് മാസത്തിലേറെയി. പ്രദേശവാസികളും കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും നല്‍കിയ പരാതികള്‍ പ്രകാരം ഡിസംബര്‍ 29-ന് ചെന്താമരയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് സംഭവം. ജാമ്യം റദ്ദാക്കാന്‍ രണ്ട് തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…