CRIME

വിവാഹം ഉടൻ വേണമെന്ന് കാമുകി; കൊന്ന് പെട്രോൾ ഒഴിച്ച് കത്തിച്ച് കാമുകൻ!! സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് ദില്ലി പോലീസ്

ദില്ലിയിലെ ഗാസിയാപൂരിൽ കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. അമിത് തിവാരി എന്ന യുവാവിനെയാണ് ​ഗ്രേറ്റർ നോയിഡയിൽ നിന്ന് പോലീസ് പിടികൂടിയത്. ഇയാളുടെ ബന്ധുകൂടിയായ 22 കാരി ശിൽപ്പ പാണ്ഡെയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ പുലർച്ചെ ​ഗാസിയാപൂരിൽ സ്യൂട്ട്കേസിൽ യുവതിയുടെ ശവശരീരം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സംശയം തോന്നിക്കുന്ന രീതിയിൽ പ്രദേശത്തൂടെ കടന്നുപോയ ഹ്യൂണ്ടായ് വെർണ കാറിനെ തിരിച്ചറിയുകയും രജിസ്ട്രേഷൻ നമ്പറും കാറുടമയേയും കണ്ടെത്തുകയും ചെയ്തു. എന്നാൽ കാറുടമ പൊലീസിനോട് പറഞ്ഞത് അമിത് തിവാരി എന്നയാൾക്ക് കാർ വിറ്റു എന്നാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അമിത് തിവാരിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ​ഗാസിയാബാദിൽ താമസിക്കുന്ന ഒരു ക്യാബ് ഡ്രൈവറാണ് ഇയാൾ. സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ കൂടെ സുഹൃത്ത് അനൂജ് കുമാർ എന്നയാളും ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ​ഗാസിയാബാദിൽ തന്നെ താമസിക്കുന്ന വെൽഡിങ് മെക്കാനിക്കാണ് അനൂജ് കുമാർ.

ചോദ്യംചെയ്യലിനിടെ മൃതദേഹം തന്റെ ബന്ധുവായ ശിൽപ്പ പാണ്ഡെ(22)യുടേതാണെന്നും കൊലപാതകം നടത്തിയത് താനാണെന്നും അമിത് തിവാരി കുറ്റസമ്മതം നടത്തി. ഒരു വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ശിൽപ അമിതിനെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു.

ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അമിത് ശിൽപയുമായി വാക്കുതർക്കത്തിലേർപ്പെടുകയും അത് കൊലപാതകത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്. കൊലചെയ്ത ശേഷം മൃതശരീരം സ്യൂട്ട്കേസിലാക്കുകയും സുഹൃത്ത് അനൂജ് കുമാറിന്റെ സഹായത്തോടെ സ്യൂട്ട്കേസ് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് പെട്രോൾ പമ്പിൽ നിന്ന് 160 രൂപയ്ക്ക് വാങ്ങിയ പെട്രോൾ ഉപയോ​ഗിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു. ​

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

9 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

9 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

9 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

11 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

19 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago