ഗാങ്ടോക്: സിക്കിമില്‍ 25 വർഷങ്ങൾക്ക് ശേഷം പുതിയ മുഖ്യമന്ത്രി അധികാരമേറ്റു. സിക്കിം ക്രാന്തികാരി മോര്‍ച്ചാ അധ്യക്ഷൻ പ്രേംസിങ് തമാങ് ആണ് ഇന്ന് സിക്കിമിന്റെ ആറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ച്ചയായി 25 വർഷം ഭരിച്ച പവന് കുമാര്‍ ചാംലിങ് യുഗത്തിനാണ് ഇതോടെ അന്ത്യം കുറിച്ചത്. സംസ്ഥാന ഗവർണർ ഗംഗാ പ്രസാദ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. നേപ്പാളി ഭാഷയിലാണ് പ്രേംസിങ് സത്യപ്രതിജ്ഞ ചെയ്തത്.
സിക്കിമിലെ 32 നിയമസഭ സീറ്റിൽ 17 സീറ്റും വിജയിച്ചാണ് പ്രേംസിങ്ങിന്റെ ക്രാന്തികാരി മോര്‍ച്ച അധികാരം പിടിച്ചത്. 2013-ൽ മാത്രം രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണ് ക്രാന്തികാരി മോര്‍ച്ച. അഞ്ച് വയസുള്ള പാർട്ടി മേധാവിത്വം നേടിയ തിരഞ്ഞെടുപ്പിൽ 25 വര്‍ഷം സംസ്ഥാനം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 15 സീറ്റിൽ ഒതുങ്ങുകയായിരുന്നു.
ഒഡീഷയിൽ കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ പോലീസ് രക്ഷപ്പെടുത്തി. കൊരാപുട്ട്, സുന്ദർഗഢ്…
മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിൽ നിന്നിറങ്ങി നേരിട്ടെത്തിയ സംഭവം ശ്രദ്ധേയമാകുന്നു. നവംബർ…
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ…
പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില് ദേശീയബോധവും സനാതന…
സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…