ഗാങ്‌ടോക്: സിക്കിമില്‍ 25 വർഷങ്ങൾക്ക് ശേഷം പുതിയ മുഖ്യമന്ത്രി അധികാരമേറ്റു. സിക്കിം ക്രാന്തികാരി മോര്‍ച്ചാ അധ്യക്ഷൻ പ്രേംസിങ് തമാങ് ആണ് ഇന്ന് സിക്കിമിന്‍റെ ആറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ച്ചയായി 25 വർഷം ഭരിച്ച പവന്‍ കുമാര്‍ ചാംലിങ് യുഗത്തിനാണ് ഇതോടെ അന്ത്യം കുറിച്ചത്. സംസ്ഥാന ഗവർണർ ഗംഗാ പ്രസാദ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. നേപ്പാളി ഭാഷയിലാണ് പ്രേംസിങ് സത്യപ്രതിജ്ഞ ചെയ്തത്.
സിക്കിമിലെ 32 നിയമസഭ സീറ്റിൽ 17 സീറ്റും വിജയിച്ചാണ് പ്രേംസിങ്ങിന്‍റെ ക്രാന്തികാരി മോര്‍ച്ച അധികാരം പിടിച്ചത്. 2013-ൽ മാത്രം രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണ് ക്രാന്തികാരി മോര്‍ച്ച. അഞ്ച് വയസുള്ള പാർട്ടി മേധാവിത്വം നേടിയ തിരഞ്ഞെടുപ്പിൽ 25 വര്ഷം സംസ്ഥാനം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 15 സീറ്റിൽ ഒതുങ്ങുകയായിരുന്നു.

