Sabarimala
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ (RTPCR Negative Certificate) നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവ്. എന്നാൽ ഈ ഉത്തരവിലാണ് ഇപ്പോൾ സമ്പൂർണ്ണ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. ഉത്തരവ് പ്രകാരം കുട്ടികൾക്ക് ദർശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഏതു പ്രായം മുതലുള്ള കുട്ടികൾക്കാണ് പ്രവേശനം എന്നോ, പെൺകുട്ടി ആണോ ആൺകുട്ടി ആണോ എന്നൊന്നും ഈ ഉത്തരവിൽ പറഞ്ഞിട്ടില്ല. മണ്ഡല–മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ചാണ് മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അതേസമയം ഈ ഉത്തരവ് പ്രകാരം ദർശനത്തിനെത്തുന്ന തീർത്ഥാടകരും ജീവനക്കാരും 72 മണിക്കൂറിനുള്ളിൽ രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശം കരുതിയിരിക്കണം. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ദർശനം നടത്തേണ്ടതെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…