New decision of Karnataka RTC to reduce air pollution and overloading of diesel buses.
ബംഗളൂരു: വായുമലിനീകരണവും ഡീസല്‍ ബസ്സുകളുടെ അധികബാധ്യതയും കുറയ്ക്കാന്‍ കര്‍ണാടക ആര്‍ടിസിയുടെ പുതിയ തീരുമാനം. കൂടുതല്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മുംബൈ മാതൃകയില്‍ പത്ത് ഇലക്ട്രിക് എസി ഡബിള്‍ ഡെക്കര്‍ ബസുകളാണ് ബെംഗ്ലൂരുവിലെത്തുന്നത്. ഡീസല്‍ ബസുകളുടേത് പോലെ ശബ്ദ മലിനീകരണം ഇലക്ട്രിക് ബസുകളിലുണ്ടാകില്ല. യാത്ര കൂടുതല്‍ സൗകര്യപ്രദവുമാണ്. കുലുക്കം കുറഞ്ഞ കാറില്‍ യാത്ര ചെയ്യുന്ന അനുഭവമായിരിക്കും ഉണ്ടാവുക. ഭിന്നശേഷി സൗഹൃദമാണെന്നതും ഇത്തരം ബസ്സുകളുടെ പ്രത്യേകതയാണ്.
സില്‍ക്ക് ബോര്‍ഡ് ഹെബ്ബാള്‍ റൂട്ടിലാണ് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ആദ്യം സര്‍വ്വീസ് നടത്തുക. മുകളിലെ നിലയിലിരുന്ന് കൂടുതല്‍ നഗരകാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം. ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ 1997 ല്‍ സര്‍വ്വീസ് നിര്‍ത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ബംഗളൂരുവിലേക്ക് എത്തുന്നത്. ലണ്ടനിലെ ബിഗ് ബസ് മാതൃകയില്‍ 6 ഡീസല്‍ ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ മൈസൂരുവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബസുകള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്ന വൈദ്യുതിലൈനുകള്‍, മരക്കൊമ്പുകള്‍ തുടങ്ങിയ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. മൂന്ന് വര്‍ഷത്തിനകം 30 ശതമാനമായി ഇലക്ട്രിക് ബസുകളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക മാതൃക പഠിക്കാന്‍ കെഎസ്ആര്‍ടിസി വിദഗ്ധ സംഘം ബംഗളൂരുവിലെത്താനിരിക്കേയാണ് കര്‍ണാടക ആര്‍ടിസിയുടെ പുതിയ പദ്ധതി.
ഗതാഗതക്കുരുക്കാണ് ബംഗളൂരു നഗരം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണാന്‍ സ്കൈ ബസ് ആശയം നടപ്പാക്കാനും കര്‍ണാടക തീരുമാനിച്ചിട്ടുണ്ട്. പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ കുറച്ച് സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രത്യേകത. മെട്രോയ്ക്ക് സമാനമായി തൂണുകള്‍ സ്ഥാപിച്ചാണ് സ്കൈ ബസ് ട്രാക്കുകള്‍ നിര്‍മ്മിക്കുന്നത്. മെട്രോ ട്രെയിനില്‍ നിന്ന് വ്യത്യസ്ഥമായി പാലത്തിന് അടിഭാഗത്ത് കൂടിയാണ് സ്കൈ ബസ്സുകള്‍ സര്‍വ്വീസ് നടത്തുക. ആവശ്യമെങ്കില്‍ മുകള്‍ഭാഗത്തെ പാലം സാധാരണ രീതിയില്‍ വാഹനങ്ങള്‍ പോകാനും ഉപയോഗിക്കാനാകും. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും സ്കൈ ബസില്‍ യാത്ര ചെയ്താല്‍ റോഡിലെ ഗതാഗത കുരുക്ക് ഒഴിവാകും. മെട്രോ സര്‍വ്വീസുണ്ടായിട്ടും റോഡിലെ കുരുക്ക് കുറഞ്ഞട്ടില്ല. ഐടി കമ്പനികള്‍ അടക്കം ഹൈദരാബാദിലേക്ക് ചുവട് മാറ്റുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമായി കഴിഞ്ഞു
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…