whatsapp-new-feature
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. പുതിയ ഫീച്ചർ ഇനി മുതൽ ചാറ്റുകളിൽ നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറയ്‌ക്കാൻ നിങ്ങളെ സഹായിക്കുന്നു. അടുത്തിടെ കമ്പനി പുറത്തിറക്കിയ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്നാണ് ഇത്. നേരത്തെ ലാസ്റ്റ് സീൻ മാത്രമേ മറയ്ക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. വാട്ട്‌സ്ആപ്പിന്റെ പ്രധാന എതിരാളികളായ സിഗ്നൽ ആപ്പിൽ ഇതിനകം ലഭ്യമായ ഒരു പ്രധാന സ്വകാര്യത ഫീച്ചറാണിത്.
ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ ഫീച്ചറുകൾ ഉൾപ്പെടുത്തുകയാണ് വാട്ട്‌സ്ആപ്പ് ഇപ്പോൾ. സ്‌ക്രീൻ ഷോട്ട് എടുക്കുന്നതിലെ നിയന്ത്രണം, ഇൻകോഗ്നിറ്റോ കീബോർഡ് സൗകര്യം എന്നിവയും ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെടുന്ന ഫീച്ചറുകളാണ്.
നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോഴോ ആപ്പ് ഉപയോഗിക്കുമ്പോഴോ നിങ്ങളുടെ വാട്ട്‌സ്ആപ്പ് കോൺടാക്റ്റുകൾ അത് അറിയാതിരിക്കണമെങ്കിൽ സെറ്റിങ്‌സ് സന്ദർശിച്ച് നിങ്ങൾക്ക് അത് മറയ്ക്കാൻ കഴിയും. എന്നിരുന്നാലും, ഓൺലൈൻ സ്റ്റാറ്റസ് ഫീച്ചർ ഓഫാക്കിയാൽ, മറ്റുള്ളവരുടെ ഓൺലൈൻ സാന്നിധ്യം നിങ്ങൾക്ക് പരിശോധിക്കാനും കഴിയില്ല. ലാസ്റ്റ് സീൻ ഓഫ് ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായാണ് പുതിയ ഫീച്ചറും പ്രവർത്തിക്കുക.
അതേസമയം ഏറ്റവും പുതിയ പ്രൈവസി അപ്‌ഡേറ്റ് ഉപയോഗിച്ച്, ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോ എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ആപ്പിന്റെ സ്വകാര്യത വിഭാഗത്തിൽ ഒരു ഉപയോക്താവ് മൂന്ന് ഓപ്ഷനുകളും (ഓൺലൈൻ, പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്) മറച്ചാൽ, ബ്ലോക്ക് ചെയ്‌ത നില തിരിച്ചറിയുന്നത് ബുദ്ധിമുട്ടായിരിക്കും എന്നാണ് ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…