ദില്ലി : ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് സേനയുടെ പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജില്‍ നടന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്. അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നം പതാകയിൽ ഇടം നേടിയിട്ടുണ്ട്. 72 വർഷത്തിന് ശേഷമാണ് വ്യോമസേനക്ക് പുതിയ പതാക തയ്യാറാക്കിയത്. രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാന്‍ വ്യോമസേന സജ്ജമെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി പറഞ്ഞു.
“രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാന്‍ വ്യോമസേന സജ്ജമാണ്. മാറ്റത്തിന്റെ പാതയിലാണ് സേന. ആധുനികവല്‍ക്കരണം സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയില്‍ വേഗത്തില്‍ മുന്നേറ്റം നടക്കുന്നു.വനിത അഗ്‌നിവീര്‍കളെ അടക്കം സേനയുടെ ഭാഗമാക്കി. പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണ്”-വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ മൂല്യങ്ങൾ പ്രദർശിപ്പിക്കുന്ന ജാലകമാകും പുതിയ പതാകയെന്ന് പ്രതിരോധ പിആർഒയും ഗ്രൂപ്പ് ക്യാപ്റ്റനുമായ സമീർ ഗംഗാഖേദ്കർ വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു വനിതാ ഓഫീസർ പരേഡിന് നേതൃത്വം നൽകുന്നത്. മാർച്ചിൽ വ്യോമസേനയുടെ വെസ്‌റ്റേൺ സെക്ടറിലെ ഫ്രണ്ട് ലൈൻ യൂണിറ്റിന്റെ കമാൻഡറായി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ തിരഞ്ഞെടുത്തിരുന്നു. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ വനിതയും ഷാലിസയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…