ദില്ലി- ഭരണഘടനയുടെ 73-ാം അനുച്ഛേദം ഭേദഗതി ചെയ്യാനുള്ള തീരുമാനം ഐകകണ്ഠ്യേനയായിരുന്നുവെന്ന് പ്രധാനമന്ത്രി. കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലമായതെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവില്‍ ദില്ലിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.70 വര്‍ഷമായി നടപ്പാക്കാന്‍ കഴിയാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാന്‍ സാധിച്ചു. അനാവശ്യമായ 60 നിയമങ്ങള്‍ 10 ആഴ്ച കൊണ്ട് റദ്ദാക്കി. രാജ്യത്തിന്‍റെ ഭാവി മാത്രമാണ് തന്‍റെ ലക്ഷ്യം. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നത് ചര്‍ച്ച ചെയ്യണം.
പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ദാരിദ്ര്യനിര്‍മാര്‍ജ്ജനവും പാവപ്പെട്ടവരുടെ ഉന്നമനവുമാണ് ലക്ഷ്യം.എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും. രാജ്യത്തിന്‍റെ ഭാവി മാത്രമാണ് ലക്ഷ്യം. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം സ്ത്രീകളുടെ ശാക്തീകരണമാണ് സാധ്യമായത്. മുന്‍ സര്‍ക്കാര്‍ പാവപ്പെട്ടവരെ അവഗണിച്ചു. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്ന ജി എസ് ടി യിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചു. ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ നീക്കിവെക്കും. ഇപ്പോഴും കുടിവെള്ളമെത്താത്ത വീടുകള്‍ ഇന്ത്യയിലുണ്ട്. 5 ട്രില്യന്‍ ഡോളര്‍ സാന്പത്തിക വ്യവസ്ഥ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കും. തീവ്രവാദം മനുഷ്യത്വത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. തീവ്രവാദം മൂലം നിരവധി പേരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
അടിസ്ഥാനസൗകര്യ വികനസത്തിന് 100 ലക്ഷം കോടി നീക്കിവെക്കും. വിനോദസഞ്ചാരമേഖല വികസിപ്പിക്കും. നമ്മുടെ സൈനികശേഷിയില്‍ നാം അഭിമാനിക്കണം. ഓരോ ഇന്ത്യയ്ക്കാരനും രാജ്യത്തിന്‍റെ സംസ്കാരം ഉള്‍ക്കൊള്ളണം. കര-വ്യോമ-നാവികസേനകളുടെ ഏകോപനത്തിന് ഒരു തലവനെ നിയമിക്കും.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. സേനയുടെ നവീകരണം അടക്കമുള്ള കാര്യമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്‍റെ ചുമതല.രാജ്യത്തെ ജനസംഖ്യവര്‍ധന ആശങ്കാജനകമാണ്. കുടുംബാസൂത്രണസന്ദേശം കൂടുതല്‍ ജനങ്ങളിലെത്തണം.സര്‍ക്കാര്‍സംരംഭങ്ങള്‍ ജനപിന്തുണയുണ്ടെങ്കിലേ വിജയിക്കൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…