Jagan's revamped ministry will take oath today
അമരാവതി: ആന്ധ്രാപ്രദേശിൽ വൈ എസ് ജഗൻമോഹൻ റെഡ്‌ഡി മന്ത്രിസഭാ പുനഃസംഘടന ഇന്ന്. പുനഃസംഘടനയുടെ ഭാഗമായി എല്ലാ മന്ത്രിമാരും രാജിവച്ചിരുന്നു. പുതിയ മന്ത്രിസഭയിൽ 14 പേർ പുതുമുഖങ്ങളായിരിക്കും. നിലനിർത്തിയത് 11 മന്ത്രിമാരെ മാത്രം. 25 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ടര വർഷം പൂർത്തിയായ മന്ത്രിസഭയിലാണ് ജഗൻ വലിയ അഴിച്ചുപണി നടത്തിയത്. 2019 ൽ അധികാരമേൽക്കുമ്പോൾ തന്നെ ആദ്യപകുതിക്കു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് ജഗൻ പ്രഖ്യാപിച്ചിരുന്നു.
മന്ത്രിസഭയിൽ നിന്നൊഴിവാക്കപ്പെട്ടവരെ പാർട്ടി ചുമതലയിലേക്ക് നിയോഗിക്കുമെന്നും മന്ത്രി എന്ന നിലയിൽ നേടിയ അനുഭവ സമ്പത്ത് 2024 ൽ പാർട്ടിയുടെ വിജയത്തിനായി അവർ ഉപയോഗിക്കുമെന്നും ജഗൻ പ്രത്യാശ പ്രകടിപ്പിച്ചു. കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ ജഗൻ ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ ആ പാർട്ടിയെ തകർത്ത് തരിപ്പണമാക്കുകയായിരുന്നു. മുൻ ആന്ധ്രാ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനാണ് ജഗൻ. 2019 ലെ തെരെഞ്ഞെടുപ്പിൽ 175 അംഗ മന്ത്രി സഭയിൽ 151 സീറ്റുകളും 50 ശതമാനം വോട്ട് ഷെയറും നേടിയാണ് ജഗൻ ആന്ധ്ര പിടിച്ചത്. മുൻ കോൺഗ്രസ് നേതാവിന്റെ പടയോട്ടത്തിൽ ആന്ധ്രയിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. വോട്ട് ഷെയറാകട്ടെ വെറും 1.17 ശതമാനവും!
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…