Categories: IndiaNATIONAL NEWS

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ അറിയാം

ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി മോദി ഇന്ന് ശിലാസ്ഥാപനം നടത്തി. ശൃംഗേരിയിൽ നിന്നുള്ള പുരോഹിതന്മാർ ഭൂമി പൂജക്ക് കാർമികത്വം വഹിച്ചു.
ന്യൂദില്ലിയില്‍ ഇന്ത്യാഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂര പരിധിയിലാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിനു പുറമേ മറ്റു ചില കെട്ടിടങ്ങളും പുതുതായി നിര്‍മ്മിക്കും. ചില കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും സ്മാരകങ്ങളും മറ്റു കെട്ടിടങ്ങളും പുതുക്കിപ്പണിയുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. കേന്ദ്ര പാര്‍പ്പിട നഗര കാര്യ മന്ത്രാലയത്തിനു കീഴിലാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ നടത്തിപ്പ്.

ഭൂമി പൂജയുടെ ചടങ്ങുകൾ ഹിന്ദു പാരമ്പര്യം അനുസരിച്ചാണ് നടത്തിയത്. . ശ്രീംഗേരിയിൽ നിന്നുള്ള ശ്രീ ശരദാ പീഠത്തിൽ നിന്നുള്ള പുരോഹിതരുടെ സംഘം വിവിധ പൂജകൾ നടത്തി. ശിലാസ്ഥാപനച്ചടങ്ങിൽ പ്രാർത്ഥന ചൊല്ലാൻ മറ്റു പല മതനേതാക്കളും എത്തിയിരുന്നു. ശിലാസ്ഥാപന ചടങ്ങ് സംഘടിപ്പിക്കാനുള്ള ചുമതല കേന്ദ്ര പാർലമെന്ററി കാര്യമന്ത്രിമാരായ പ്രഹ്ലാദ് ജോഷിക്കായിരുന്നു. ഭൂമി പൂജാ ചടങ്ങിനോടനുബന്ധിച്ച് പൂജകൾ നടത്താനുള്ള തയ്യാറെടുപ്പിനായി ആറ് പുരോഹിതരുടെ സംഘം ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് നടന്ന ചടങ്ങിൽ ശൃംഗേരിയിൽ നിന്നുള്ള പുരോഹിതന്മാർ ഗുരു പൂജ, ഗണപതി പൂജ, പുണ്യ വച്ചന, ആദികേശ പൂജ, അനന്ത പൂജ, വരാഹ പൂജ, ഭുവനേശ്വരി പൂജ എന്നി പൂജാ കർമ്മങ്ങൾ നടത്തി. ‘സർവ്വ ധർമ്മ പ്രാർത്ഥനയും’ (അന്തർ-വിശ്വാസ പ്രാർത്ഥന) ഇന്ന് ചടങ്ങിന്റെ ഭാഗമായി നടത്തുകയുണ്ടായി. വിവിധ മതവിശ്വാസികളായ മതനേതാക്കൾ പ്രാർത്ഥന ചൊല്ലുകയും പുതിയ കെട്ടിടത്തിനായി അനുഗ്രഹം നൽകുകയും ചെയ്തു.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

8 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

9 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

14 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

14 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

14 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

14 hours ago