Categories: India

രണ്ട് വർഷത്തിനുള്ളിൽ പുത്തൻ പാര്‍ലമെന്റ്; 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍

ദില്ലി: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം 21 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ലോക് സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. ഇന്നലെപാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ അവസാനത്തെ പ്രസംഗത്തിലാണ് സ്പീക്കര്‍ ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്ററി സംവിധാനത്തില്‍ സഭയുടെ അന്തസും സ്പീക്കറും ഒരു പ്രധാന കാര്യമാണെന്ന് ലോക് സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. നമ്മുടെ ജനാധിപത്യത്തിന്റെ മുഖമാണ് ലോക്‌സഭയും രാജ്യസഭയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രികോണാകൃതിയില്‍ രണ്ട് നിലകളിലായിട്ടായിരിക്കും കെട്ടിടം നിര്‍മ്മിക്കുക. പുതിയതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് കെട്ടിടത്തിന് ഏറ്റവും മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കുമെന്നും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതായും നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയെന്നും നഗരകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ ശിഖ മാതൃക നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എച്ച്സിപി ഡിസൈന്‍ ആന്റ് പ്ലാനിംഗ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

60000 ചതുരശ്ര മീറ്റര്‍ വിസ്തീണമുള്ള സ്ഥലത്തായിരിക്കും പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുക. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 118 നമ്പര്‍ പ്ലോട്ടാണ് കണ്ടുവെച്ചിരിക്കുന്നത്. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

admin

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

59 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

3 hours ago