സിയോള്‍: ദക്ഷിണ കൊറിയയ്ക്ക് ഇനി പുതിയ പ്രസിഡന്റ്. യൂന്‍ സുക് യോള്‍ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആണവായുധങ്ങളുള്ള ഉത്തര കൊറിയയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, യൂന്‍ സുക് യോള്‍ ചുമതലയേല്‍ക്കുന്നത്. പുതിയ തലവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളുമായി ദശകങ്ങളായി നിലനില്‍ക്കുന്ന ശക്തമായ സൗഹൃദം കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന പ്രത്യാശയും പങ്കുവെച്ചു.
ഇന്ന് (ചൊവ്വാഴ്ച) സിയോളിലെ നാഷണല്‍ അസംബ്ലിയില്‍ നടന്ന വമ്പിച്ച ചടങ്ങില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ‘പ്രസിഡന്റിന്റെ ചുമതലകള്‍ വിശ്വസ്തതയോടെ ചെയ്യുമെന്ന്, ഞാന്‍ ജനങ്ങള്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു’, യൂന്‍ സുക്-യോള്‍ പറഞ്ഞു.
അതേസമയം ഉത്തര കൊറിയക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഒരു യാഥാസ്ഥിതികനായാണ് യൂന്‍ സുകിനെ വിലയിരുത്തുന്നത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…