ദില്ലി:കേബിള്‍ ടിവി നിരക്കുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കി പുതിയ നയം പ്രഖ്യാപിച്ച് ടെലികോം അതോറിറ്റി (ട്രായ്). നിലവിലെ നിരക്കില്‍ കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. കേബിള്‍ ടിവി, ഡിടിഎച്ച് കമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ ടെലികോം അതോറിറ്റി 2018 ഡിസംബറില്‍ നടപ്പാക്കിയ നിര്‍ദേശങ്ങള്‍ നിരക്കുയരാന്‍ കാരണമായെന്ന് വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടിയെന്ന് ട്രായ് ചെയര്മാന് വ്യക്തമാക്കി.
24 ഉള്‍പ്പടെ 200 സൗജന്യ ചാനലുകള്‍ക്ക് 153.40 രൂപ. നേരത്തെ ഇത് 25 ദൂരദര്ശന് ചാനലുകള്‍ ഉള്‍പ്പെടെ 100 ചാനലുകള്‍ മാത്രമായിരുന്നു. പരമാവധി നിരക്ക് 12 രൂപയോ അതില്‍ താഴെയോ ഉള്ള ചാനലുകള്‍ മാത്രമേ കൂട്ടമായി നല്കുന്ന പേ ചാനലുകളുടെ ബൊക്കെ ഗണത്തില്പ്പെടൂ. 12 രൂപയില്‍ കൂടുതലുള്ള ചാനലുകള്‍ പ്രത്യേകം വാങ്ങാം. വിതരണക്കാരന്റെ മുഴുവന്‍ സൗജന്യ ചാനലും 160 രൂപയ്ക്ക് ലഭിക്കും എന്ന് ട്രായ് ചെയര്മാന് അറിയിച്ചു.
ഡിടിഎച്ച് കമ്പനികള്‍ പുതിയ നിരക്കുകള്‍ 30ന് മുന്‍പ് പ്രസിദ്ധീകരിക്കണം. മാര്‍ച്ച് ഒന്ന് മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഒരു വീട്ടില്‍ രണ്ടു ടിവിയിലേക്ക് ഒരു കണക്ഷന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ 40% വരെ മാത്രമേ അധിക നിരക്ക് ഈടാക്കാന്‍ പാടുള്ളൂ എന്ന് പുതിയ നയം വ്യക്തമാക്കുന്നു.
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…
ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം
തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്ക്കകം പ്രിയദര്‍ശനി ഹാളില്‍…
തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…
നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI