Sports

മെസ്സി ട്രാൻസ്ഫർ അഭ്യൂഹങ്ങളില്‍ പുതിയ വഴിത്തിരിവ്; താരം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയിലേക്കെന്ന് റിപ്പോർട്ട്

ബ്യൂണസ് ഐറിസ്‌ : അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങളില്‍ പുതിയ വഴിത്തിരിവ്. ബാഴ്‌സലോണയേയും അല്‍ ഹിലാലിനെയും പിന്തള്ളി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മിയാമി മെസ്സിക്ക് പുതിയ ഓഫര്‍ നല്‍കി എന്നുള്ള റിപ്പോർട്ടാണ് ഏറ്റവും അവസാനം പുറത്തുവന്നത്. അര്‍ജന്റീനയിലെ പ്രശസ്ത ജേണലിസ്റ്റ് ഹെര്‍നാന്‍ കാസിലോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മുന്‍ ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബ്ബാണ് ഇന്റര്‍ മിയാമി. നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് ക്ലബ് മെസ്സിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. നേരത്തെ സൗദി പ്രൊ ലീഗ് ക്ലബ് അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്. നിലവിൽ സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ലയണൽ മെസ്സി.

അല്‍ ഹിലാലിനു പിന്നാലെ താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണയും മെസ്സിക്കായി രംഗത്തെത്തി. കഴിഞ്ഞ ദിവസം മെസ്സിയുടെ പിതാവും ഫുട്ബോള്‍ ഏജന്റുമായ യോര്‍ഗെ മെസ്സി ബാഴ്സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മെസ്സി ബാഴ്സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോര്‍ഗെ മെസ്സി പ്രതികരിക്കുകയും ചെയ്തു.

Anandhu Ajitha

Recent Posts

നരേന്ദ്രമോദിയും അമിത് ഷായും മുന്‍ ജന്മത്തില്‍ ശ്രീകൃഷ്ണന്റെ കുലത്തിലെ യാദവന്‍ന്മാര്‍ : പുഷ്പാഞ്ജലി സ്വാമിയാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ ജന്മം ശ്രീകൃഷ്ണന്റെ യാദവ വംശത്തിലായിരുന്നുവെന്ന് തിരുവനന്തപുരം 'ശ്രീപത്മനാഭ സ്വാമി ക്ഷേത്ര'ത്തിന്റെ പ്രധാന പൂജാരിയും ആത്മീയ…

19 mins ago

അഫ്ഗാനിൽ പെ_ൺ_കു_ട്ടി_ക_ൾ നേരിടുന്നത് എന്ത്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്| afgan

അഫ്ഗാനിൽ പെ_ൺ_കു_ട്ടി_ക_ൾ നേരിടുന്നത് എന്ത്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്| afgan

30 mins ago

എന്തൊരു മാറ്റം കശ്മീരിൽ ! ജനാധിപത്യ ഉത്സവം ഏറ്റെടുത്ത് ജനങ്ങൾ I POLLING IN KASHMIR

കന്യാകുമാരി മുതൽ കശ്മീർ വരെ മോദി തരംഗം ! കശ്മീരിലെ റെക്കോർഡ് പോളിംഗ് കണ്ട് അന്തംവിട്ട് പാകിസ്ഥാൻ I RECORD…

44 mins ago

എക്സൈസ് മന്ത്രിയെ ടൂറിസം വകുപ്പ് മറികടന്നു ? മദ്യനയത്തിൽ അനാവശ്യ ഇടപെടൽ

ബാർകോഴയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മരുമകൻ ? എക്സൈസ് മന്ത്രി പറഞ്ഞത് പച്ചക്കള്ളം I MB RAJESH

51 mins ago

അന്താരാഷ്‌ട്ര അവയവക്കടത്തിൽ ഭീകരബന്ധം വെളിവാക്കുന്ന കൂടുതൽ സൂചനകൾ പുറത്ത് ! പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കശ്മീരിൽ നിന്നുൾപ്പെടെ പണമെത്തി; പണമിടപാടിന് ഷെൽ കമ്പനികളും

കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ അക്കൗണ്ടിലേക്ക് കശ്മീരിൽ നിന്നടക്കം പണമെത്തിയതായി സൂചന. നെടുമ്പാശ്ശേരി…

1 hour ago

കെ എസ് യു പ്രവര്‍ത്തകരുടെ പഠനക്യാമ്പ് അവസാനിച്ചത് തമ്മില്‍ത്തല്ലിൽ !ഒരാള്‍ക്ക് പരിക്ക്;അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ പി സി സി

തിരുവനന്തപുരം: പഠനക്യാമ്പിനിടെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഗ്രൂപ്പ്…

1 hour ago