കാനഡയിലെ കാട്ടുതീ പുക കൊണ്ട് നീറി ന്യൂയോര്‍ക്ക് നഗരം.സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.വിമാന സർവീസുകളിലും മാറ്റമുണ്ട്.പല വിമാന സര്‍വീസുകളും വൈകിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നിലവില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. പുക കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും.പുക തിങ്ങി നിറഞ്ഞ സാഹചര്യം കണക്കിലെടുത്ത് മാസ്ക് വയ്ക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
കഴിഞ്ഞദിവസം സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നിലനില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടെയുള്ള മേഖലയില്‍ പുക മൂടിയിരുന്നു.സാഹചര്യങ്ങള്‍ വിലയിരുത്താനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രുഡോയുമായി ആശയവിനിമയം നടത്തി.കാനഡയില്‍ ഇതിനോടകം കാട്ടുതീ വന്‍ നാശം വിതച്ചിട്ടുണ്ട്, 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യുബെക് സിറ്റിയില്‍ 20,000 ഹെക്ടര്‍ പ്രദേശമാണ് തീ വിഴുങ്ങിയത്. അമേരിക്കയിലും കാനഡയിലും വായു നിലവാര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ടൊറൊന്റോ, ക്യുബെക്, ഒന്റാരിയോ നഗരങ്ങള്‍ പൂര്‍ണമായും പുകയില്‍ മൂടിയ അവസ്ഥയിലാണ്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…