Featured

‘എന്നാലും എന്റെ വിദ്യേ’ എന്ന് പി.കെ ശ്രീമതിയുടെ പോസ്റ്റ്;ചുട്ടമറുപടിയുമായി ഹരീഷ് പേരടി !

മഹാരാജാസ് കോളേജിൽ നിന്ന് എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎമ്മും എസ്എഫ്ഐയും ഒരുപോലെ വെട്ടിലായി. ഉത്തരവാദിത്വത്തിൽ നിന്നും തടിയൂരനാണ് ഇപ്പോൾ പാർട്ടിയുടെ ശ്രമം. അതേസമയം, കെ.വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ട് പി.കെ ശ്രീമതിയുടെ ഫേയ്സ്ബുക്ക് പോസ്റ്റും വന്നിരുന്നു. എന്നാലും എന്റെ വിദ്യേ എന്നു കുറിച്ചുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ ഹെഡ്ഡും സീലുമുണ്ടാക്കി, പ്രിൻസിപ്പാളിന്റെ കളളയൊപ്പിട്ട് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തിൽ എസ്എഫ്‌ഐയും സിപിഎമ്മും മൗനം പാലിക്കുമ്പോഴാണ് വിദ്യയെ പരിഹസിച്ചുകൊണ്ട് പി.കെ ശ്രീമതി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, വിഷയത്തിൽ നിന്ന് തടിയൂരാനുള്ള ശ്രമമാണ് പി.കെ ശ്രീമതിയുടെ പോസ്റ്റിലൂടെ കാണുവാൻ സാധിക്കുന്നതെന്ന വിമർശനം ശക്തമാണ്.

പോസ്റ്റിന് പിന്നിലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ടീച്ചറേ ഈ പോസ്റ്റ് മുക്കരുതേ, യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരു ഡമ്മി ഇട്ട് ഈ സംഭവത്തിലെ സത്യം തുറന്നുകാണിക്കണം, ഞങ്ങളെ പോലെ ശ്രദ്ധിച്ചു ചെയ്യണ്ടേ എന്റെ വിദ്യേ, കുറച്ച് കൂടി ശ്രദ്ധ വേണ്ടെ വിദ്യേ എന്ന് തുടങ്ങി ട്രോൾ പെരുമഴയാണ് പോസ്റ്റിന് ലഭിക്കുന്നത്. അതേസമയം, സംസ്ഥാന സമ്മേളനത്തിൽ വിദ്യയ്‌ക്ക് പികെ ശ്രീമതി അവാർഡ് നൽകുന്നതിന്റെ ചിത്രവും ചിലർ കുത്തിപ്പൊക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്ന പോസ്റ്റ് ഇനി എപ്പോഴാണ് അങ്ങനെ പോസ്റ്റിനു താഴെ കമന്റുകൾ നീളുകയാണ്. അതേസമയം, പി.കെ ശ്രീമതിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തു വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം, ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ, എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു. മൾവിൽ സലാം എന്നാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്.

അതേസമയം, ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനാണ് എസ്എഫ്‌ഐ മുൻ നേതാവും എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിയുമായ കെ. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കേസെടുത്തത്. ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മഹാരാജാസ് കോളേജ് അധികൃതരാണ് പൊലീസിന് പരാതി നൽകിയതും. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ 2018-19, 2020-21 കാലയളവിൽ രണ്ടുവർഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്. കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. 2018 ൽ മഹാരാജാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥിനി കാലടി സർവകലാശാലയിൽ എംഫിൽ ചെയ്തിരുന്നു. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് എത്തുകയായിരുന്നു. സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അദ്ധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ പത്തുവർഷമായി മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തിയിട്ടില്ല. നേരത്തെ എറണാകുളത്തെ ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് വിദ്യ വന്നെങ്കിലും പാനലിൽ മഹാരാജാസിലെ അദ്ധ്യാപിക ഉണ്ടായിരുന്നതിനാൽ വ്യാജരേഖ കാണിക്കാതെ മടങ്ങുകയായിരുന്നു.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

4 minutes ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

8 minutes ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

2 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

3 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

3 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

3 hours ago