Categories: Indiapolitics

രാഹുലിന് നേരെ ചീമുട്ട എറിയും : രാംദാസ് അഠാവാല

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ യുവജനം വടികൊണ്ട് അടിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി രാംദാസ് അഠാവാല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വടികൊണ്ട് അടിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിനു നേരെ മുട്ട എറിയുമെന്ന് അഠാവാല പറഞ്ഞു.

രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍കൊണ്ടാണ് അദ്ദേഹം അമേഠിയില്‍ തോറ്റതെന്നും രാഹുല്‍ രാജ്യത്തിന് നിരാശ മാത്രമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തകനാണെന്നും അഠാവാല കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ പ്രസ്താവനക്കെതിരെ നരേന്ദ്രമോദി തന്നെ രംഗത്ത് വന്നിരുന്നു. ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നും അടി കൊള്ളാന്‍ സൂര്യനമസ്‌കാരം ചെയ്ത് തന്റെ ശരീരത്തെ തയാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി ഇപ്പോള്‍ പ്രസംഗിച്ച് നടക്കുകയാണെന്നും ആറ് മാസം കഴിഞ്ഞാല്‍ രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നും തൊഴിലില്ലായ്മ പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യപ്പെടുത്തുമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. രാഹുലിന്റെ ഈ പ്രസ്താവനക്കെതിരെ പല നേതാക്കളും രംഗത്ത് വന്നിരുന്നു.

B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

4 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

4 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

4 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

4 hours ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago