നടി മേഘ്‌ന രാജിന്റെ രണ്ടാം വിവാഹം സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയ യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബിഗ് ബോസ് സീസണ്‍ കന്നഡ സീസണ്‍ ഫോര്‍ വിന്നര്‍ പ്രതാം. മേഘ്‌നരാജും പ്രതാമും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വിധത്തില്‍ യൂട്യൂബിലും ട്വിറ്ററിലും വാര്‍ത്ത പ്രചരിപ്പിച്ചവരാണ് കുടുങ്ങുക. പ്രതാം തന്നെയാണ് ഇവര്‍ക്ക് എതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ചത്.
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പ്പാട് ഏവരെയും ദുഖത്തിലാക്കിയിരുന്നു. പ്രിയതമന്റെ വിയോഗം സൃഷ്ടിച്ച വേദനയില്‍ നിന്ന് മേഘ്‌ന ജീവിതത്തിലേക്ക് നടന്നുതുടങ്ങുകയാണ്. ഒരു മകന്‍ കൂടി ജനിച്ച സന്തോഷത്തിലാണ് അവര്‍. താന്‍ അഭിനയജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും തന്റെ ചിരുവിന് അതായിരുന്നു ഇഷ്ടമെന്നും താരം പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനിടെയിലാണ് ചില മാധ്യമങ്ങള്‍ മേഘ്‌നയും പ്രതാമും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്. ഈ വ്യാജവാര്‍ത്ത ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. അതുകൊണ്ടാണ് താന്‍ നിയമപരമായി മുമ്പോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…