തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ ഇളയച്ഛന്‍ ബിയർ കുടിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ ബിയര്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ച നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിയായ ഇളയച്ഛന്‍ മനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മനുവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്.
സംഭവം തിരുവോണ ദിവസമാണ്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വഴിയുടെ അരികില്‍ നിന്നാണ് കുട്ടി ബിയര്‍ കുടിക്കുന്നത്. ബിയര്‍ കുടിക്കാന്‍ കുട്ടിയുടെ ഇളയച്ഛന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു പ്രദേശവാസി ഫോണില്‍ പകര്‍ത്തിയ ദൃശ്യം വാട്‍സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ നെയ്യാറ്റിന്‍കര പൊലീസിനെ സമീപിക്കുകയായിരുന്നു.
കുട്ടിയുടെ ഇളയച്ഛന്‍ കുട്ടിയെയും കൂട്ടി ബീവറേജസില്‍ പോയി മദ്യം വാങ്ങിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. കുട്ടിയുടെ ഇളയച്ഛന്‍ സ്ഥിരം മദ്യപാനിയാണെന്ന് പറയുന്നു. നേരത്തെയും ഇതുപോലെ കുട്ടിയെക്കൊണ്ട് ഇളയച്ഛന്‍ മദ്യം കുടിപ്പിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…