boat
തുർക്കി: ചരക്കിറക്കുന്നതിനിടയിൽ കൂറ്റൻ കപ്പൽ മറിഞ്ഞു. സീ ഈഗിൾ എന്ന പേരുള്ള കപ്പൽ ചരക്കിറക്കുന്ന സമയത്ത് ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കപ്പൽ മറിയുന്നതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വൈറലായിരിക്കുകയാണ്. തുർക്കിയിലെ ഇസ്കെൻഡറം തുറമുഖത്ത് നങ്കൂരമിട്ട് ചരക്കിറക്കുന്നതിനിടയിലാണ് സംഭവം നടന്നത്.
കപ്പലിൽ നിന്നും പോർട്ട് ലിഫ്റ്റ് വഴി കണ്ടെയ്‌നർ ബോഗികൾ ഇറക്കുകയായിരുന്നു. പെട്ടന്ന് ഒരു ശബ്ദം കേൾക്കുകയും കപ്പലിൽ ഉണ്ടായിവരുന്നവർ രക്ഷപ്പെടുന്നതും ദൃശ്യത്തിൽ വ്യക്തമായി കാണാവുന്നതാണ്. കപ്പലിൽ നിന്നും 24 കണ്ടെയ്‌നറുകൾ കടലിലേക്ക് വീണ് നഷ്ടപ്പെട്ടു. ഇതു വീണ്ടെടുക്കാനുള്ള ശ്രമം നടത്തുമെന്ന് തുറമുഖം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
1984ൽ നിർമ്മിച്ച ഈജിപ്ഷ്യൻ കപ്പലാണ് മറിഞ്ഞത്. കപ്പലിന് നേരിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും സന്തുലിതാവസ്ഥയിൽ തകരാറുണ്ടായിരുന്നു എന്നും ക്യാപ്റ്റൻ പറഞ്ഞു. കപ്പലിന്റെ അടിഭാഗത്ത് എണ്ണ ചോരുന്നത് തുറമുഖം അധികൃതർ കണ്ടെത്തി. അപകട കാരണം എന്താണെന്ന് ഇതുവരെ
കണ്ടെത്താനായിട്ടില്ല.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…