കൊച്ചി: ഐസിസ് റിക്രൂട്ട്മെന്റ് കേസില്‍ അറസ്റ്റിലായ പാലക്കാട് അക്ഷയ നഗര്‍ സ്വദേശി റിയാസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രതിചേര്‍ത്ത മുഹമ്മദ് ഫൈസലിനെ (29) എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യണമെന്ന അറിയിച്ചതിനെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. കൊല്ലം ഓച്ചിറ സ്വദേശിയാണ് ഫൈസല്‍. കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറിനു (29) പുറമേ മൂന്നു പേരെക്കൂടി പ്രതി ചേര്‍ത്തതായി അന്വേഷണ സംഘം എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കാസര്‍കോട് കളിയങ്ങാട് പള്ളിക്കല്‍ മന്‍സിലില്‍ അബു ഈസ എന്ന പി.എ. അബൂബക്കര്‍ സിദ്ദിഖ് (28), കാസര്‍കോട് എരുത്തുംകടവ് വിദ്യാനഗര്‍ സിനാന്‍ മന്‍സിലില്‍ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത് ഫൈസലിന് പുറമെ പ്രതിചേര്‍ത്തത്. കാസര്‍കോട്ട് നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണിത്.
റിക്രൂട്ട്മെന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെയും അഫ്ഗാനിസ്ഥാനില്‍ ഒളിവിലുള്ള മറ്റൊരു പ്രതിയുടെയും നിരന്തര സ്വാധീനം നിമിത്തം പ്രതികള്‍ ഒറ്റ ഗ്രൂപ്പായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2018 സെപ്തംബര്‍ മുതല്‍ ആസൂത്രണങ്ങള്‍ നടത്തി വരികയായിരുന്നു. ഫൈസലിന്റെയൊഴികെ മറ്റു പ്രതികളുടെ വീടുകളില്‍ ഏപ്രില്‍ 28 ന് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, എയര്‍ഗണ്‍, പേഴ്സണല്‍ ഡയറികള്‍, ചില പുസ്തകങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. അബ്ദുള്‍ റാഷിദ് കാസര്‍കോട്ടും പാലക്കാട്ടുമുള്ള ചില യുവാക്കളെ ഐസിസില്‍ ചേരാനും ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിരന്തരം പ്രേരിപ്പിക്കുന്നുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…