India

ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​നം: കോയമ്പത്തൂരില്‍ 7 പേർ എൻഐഎ കസ്റ്റഡിയിൽ

കോയമ്പത്തൂര്‍: ശ്രീ​ല​ങ്ക​യിലെ ഈസ്റ്റർ സ്ഫോ​ട​നങ്ങളുടെ പശ്ചാത്തലത്തിൽ കോയമ്പത്തൂരില്‍ വ്യാപക എൻഐഎ റെയ്‌ഡ്‌. ഏഴിടങ്ങളിലായി നടത്തിയ റെയ്‌ഡിനോടുവിൽ എൻഐഎ സംഘം 7 പേരെ അറസ്റ്റ് ചെയ്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സ്‌ഫോടനത്തില്‍ പങ്കാളികളായവരുമായി സമൂഹമാധ്യമങ്ങളിൽ ആശയ വിനിമയം നടത്തിയ എട്ടു പേരെ കോയമ്പത്തൂര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അസറുദ്ദീന്‍, സദ്ദാം, അക്രം ജിന്ന, അബൂബക്കര്‍ സിദ്ദിഖ്, ഇദളയത്തുള്ള ഷാഹിംഷ തുടങ്ങിയവരുടെ വീടുകളിലും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് പരിശോധന. ഇവരുടെ ഐ എസ് ബന്ധം വ്യക്തമാകുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകും.

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്‍റെ മുഖ്യസൂത്രധാരൻ ഹസ്രാന്‍ ഹാഷീമിന്‍റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു ഇന്ത്യയിൽ ഇയാൾ ഐഎസ് മാതൃകയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്‍പു നഗര്‍, പൊഡനൂര്‍, കുനിയമ്പത്തൂര്‍ മേഖലകളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ റെയ്ഡ് നടക്കുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് കോയമ്പത്തൂരില്‍ റെയ്ഡ് നടക്കുന്നത്.

B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

24 minutes ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

39 minutes ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 hour ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

2 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

2 hours ago