ശ്രീനഗർ: കശ്മീരിൽ നാല് ജില്ലകളിലായി ആറിടങ്ങളിൽ എൻ ഐ എ റെയ്ഡ്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഭീകര ബന്ധമുള്ള വ്യക്തികളും സംഘടനകളും അവരുടെ ഇടപാടുകളും നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്ത് ഒരുകാലത്ത് ശക്തമായിരുന്ന ഇസ്ലാമിക ഭീകരവാദം പൂർണ്ണമായി അവസാനിപ്പിക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ്സുകളിൽ രണ്ടെണ്ണത്തിന് എൻ ഐ എ കുറ്റപത്രം നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന കേസ്സുകളിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് റെയ്ഡുകളുടെ ലക്ഷ്യം. ആവശ്യമെങ്കിൽ കൂടുതൽ കേസ്സുകൾ രജിസ്റ്റർ ചെയ്യുമെന്നും എൻ ഐ എ അധികൃതർ അറിയിച്ചു.
2019 ൽ കേന്ദ്ര സർക്കാർ ഭരണഘടനയുടെ വകുപ്പ് 370 റദ്ദാക്കിയ ശേഷമാണ് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ ബാധിച്ചിരുന്ന ഭീകരവാദം അവസാനിച്ചത്. എങ്കിലും ഭീകര സംഘടനകൾക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. വിദേശ സ്രോതസ്സുകളാണ് കേന്ദ്രം ആദ്യം ഇല്ലാതാക്കിയത്. ഈ ഘട്ടത്തിൽ കേരളത്തിൽ നിന്നടക്കമുള്ള ആഭ്യന്തര സ്രോതസ്സുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് എൻ ഐ എ
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…