Saturday, May 18, 2024
spot_img

തീവ്രവാദ ഫണ്ടിങ്: കശ്മീരിൽ ആറിടങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌ ! വ്യക്തികളും സംഘടനകളും നിരീക്ഷണത്തിൽ; ഭീകരവാദത്തിന്റെ അടിവേരറുക്കാനുറച്ച് കേന്ദ്രസർക്കാർ

ശ്രീനഗർ: കശ്മീരിൽ നാല് ജില്ലകളിലായി ആറിടങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്‌ഡ്‌ പുരോഗമിക്കുന്നത്. ഭീകര ബന്ധമുള്ള വ്യക്തികളും സംഘടനകളും അവരുടെ ഇടപാടുകളും നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്ത് ഒരുകാലത്ത് ശക്തമായിരുന്ന ഇസ്ലാമിക ഭീകരവാദം പൂർണ്ണമായി അവസാനിപ്പിക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്‌ഷ്യം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസ്സുകളിൽ രണ്ടെണ്ണത്തിന് എൻ ഐ എ കുറ്റപത്രം നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന കേസ്സുകളിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് റെയ്‌ഡുകളുടെ ലക്ഷ്യം. ആവശ്യമെങ്കിൽ കൂടുതൽ കേസ്സുകൾ രജിസ്റ്റർ ചെയ്യുമെന്നും എൻ ഐ എ അധികൃതർ അറിയിച്ചു.

2019 ൽ കേന്ദ്ര സർക്കാർ ഭരണഘടനയുടെ വകുപ്പ് 370 റദ്ദാക്കിയ ശേഷമാണ് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ ബാധിച്ചിരുന്ന ഭീകരവാദം അവസാനിച്ചത്. എങ്കിലും ഭീകര സംഘടനകൾക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. വിദേശ സ്രോതസ്സുകളാണ് കേന്ദ്രം ആദ്യം ഇല്ലാതാക്കിയത്. ഈ ഘട്ടത്തിൽ കേരളത്തിൽ നിന്നടക്കമുള്ള ആഭ്യന്തര സ്രോതസ്സുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് എൻ ഐ എ

Related Articles

Latest Articles