പ്രതീകാത്മക ചിത്രം
കൊല്ലം: നിരോധനം മറികടന്ന് രഹസ്യ പ്രവർത്തനം നടത്താനും നിയമ വിരുദ്ധ ഗൂഡാലോചന നടത്താനും ശ്രമിച്ച പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ. കൊല്ലത്ത് എൻ ഐ എ നടത്തിയ റെയ്‌ഡിലാണ് ഓട്ടോ ഡ്രൈവറായ മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തത്. നാല് മണിക്കൂറുകളോളം നീണ്ട റെയ്‌ഡിൽ നിർണ്ണായക തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സൂചന. മുഹമ്മദ് സാദിഖിന്റെ കൊല്ലം ചവറയിലെ വീട്ടിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ റെയ്‌ഡ് നടന്നത്. പോലീസ് സഹായത്തോടെ ഇന്ന് പുലർച്ചെയാണ് റെയ്‌ഡ് നടന്നത്. കസ്റ്റഡിയിലായ സാദിഖിനെ കൊച്ചി എൻ ഐ എ ഓഫീസിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ടിനെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ നിരോധിച്ചത്. രാജ്യവ്യാപക റെയ്‌ഡിന് പിന്നാലെയായിരുന്നു നിരോധനം. നിരോധനത്തിന് ശേഷം പിടിയിലായ ഉന്നത നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി റെയ്‌ഡുകൾ എൻ ഐ എ നടത്തിവരികയാണ്. നേതാക്കളുടെ രഹസ്യ പ്രവർത്തനവും ഫണ്ട് ശേഖരണവുമെല്ലാം ഇപ്പോൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുകയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…