കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി നിഥിന മോളുടെ(Nidhina Murder Update) കൊലപാതകത്തില്‍ പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസിൽ കുറ്റപത്രം സമർപ്പിക്കൽ വേഗത്തിലാക്കുക തന്നെയായിരിക്കും പോലീസിൻറെ ലക്ഷ്യം.
തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം പാലാ സെന്റ് തോമസ് കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിഥിനയെ സഹപാഠിയായ അഭിഷേക് ബൈജു കൊലപ്പെടുത്തിയത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആസൂത്രിത കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
അതേസമയം ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.ഫോണുമായി ബന്ധപ്പെട്ടും ഇടക്ക് തർക്കം ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നെ തിരികെ നൽകി. കൊലപാതകം നടന്ന അന്നും ഫോണുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാവുകയും ഫോൺ തിരികെ കൊടുക്കാൻ അമ്മ അഭിഷേകിനോട് പറയുകയും ചെയ്യുകയായിരുന്നു എന്നും വനിതാ കമ്മീഷനോട് അമ്മ ബിന്ദു കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…