കേസിൽ അറസ്റ്റിലായ നൈജീരിയൻ സ്വദേശി ഇസിചിക്കു
കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ മലയാളി വീട്ടമ്മയിൽ നിന്ന് പണം തട്ടിയ നൈജീരിയൻ സ്വദേശി അറസ്റ്റിലായി.ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബർ പോലീസ് സംഘം ദില്ലിയിൽ നിന്നും പിടികൂടിയത്.
2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന മോർഗൻ എന്ന യു.കെ സ്വദേശിനിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ചായിരുന്നു ഇസിചിക്കു സമർത്ഥമായി തട്ടിപ്പ് നടത്തിയത്.ആ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിൽ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ വ്യാജ പ്രൊഫൈലിലൂടെ വിശ്വസിപ്പിച്ചു.
പിന്നാലെ മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങൾക്ക് യു.കെയിൽ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ ഉടൻ തന്നെ 22000 രൂപ അടക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇത് എളുപ്പത്തിൽ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നൽകി. ഇതോടെ കെണിയിൽ വീണ വീട്ടമ്മ ഇയാൾ ആവശ്യപ്പെട്ട പണം കെെമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോൾ വരികയും നേരത്തെപ്പോലെ പണം ആവശ്യപ്പെടുകയും അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കെെമാറുകയും ചെയ്തു.
എന്നാൽ പിന്നീട് പണം അയക്കാതിരുന്നതോടുകൂടി ഇവരുടെ സമ്മാനങ്ങൾ വിദേശത്തു നിന്ന് വന്നതാണെന്നും കെെപ്പറ്റിയില്ലെങ്കിൽ വീട്ടമ്മയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും, കൈയിൽ ഉണ്ടായിരുന്ന സ്വർണ്ണം വിറ്റും ഇവർ വീണ്ടും പണം അയച്ചു നൽകി.
പണം ആവശ്യപ്പെടുന്നത് തുടർന്നതോടെ 2022 ജൂലെെയിലാണ് വിഷയം ചൂണ്ടിക്കാട്ടി വീട്ടമ്മ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത് ദില്ലിയിൽ നിന്നുമാണെന്ന് മനസ്സിലാകുന്നത്. കേസിൽ ഇയാൾക്ക് കൂട്ടാളികൾ ഉണ്ടോയെന്നും കൂടുതൽ ആളുകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…